Tuesday, 23 May 2017

Raw (2016) - 99 min

Country: USA
Director: Julia Ducournau
Cast: Garance Marillier, Ella Rumpf, Rabah Naït Oufella, Laurent Lucas & Joana Preiss.
വെജിറ്റേറിയനായ ജസ്റ്റിൻ വെറ്റിനറി സ്കൂളിലെ ആദ്യ സെമസ്റ്റർ വിദ്യാർത്ഥിയാണ്. പുതിയതായി വരുന്ന കുട്ടികൾക്ക് അവിടത്തെ ചില ആചാരങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്, അതിലൊന്ന് മാംസം കഴിക്കുന്നതാണ്.
ഫ്രാൻസിസ് ഇട്ടിക്കോര എന്ന് നോവൽ വായിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ സിനിമ ആദ്യമായി കാണുന്നത്. നോവലിൽ നായകൻ ലാഘവത്തോടെ പറയുന്ന ഒരു കാര്യമുണ്ട് ഇന്ന് കഴിക്കാൻ കിട്ടിയ മനുഷ്യ മാംസത്തിന് നല്ല രുചിയാണ്. ഈ സിനിമ കണ്ടപ്പോഴും മനസ്സിലുണ്ടായിരുന്ന കഥാപാത്രം ഫ്രാൻസിസ് ഇട്ടിക്കോരയുടെ തന്നെയാണ്. ഇതിൽ മനുഷ്യന്റെ മാംസം കഴിക്കുന്ന ഒരു രംഗമുണ്ട്, മൂന്നുവർഷം മുൻപ് അതെങ്ങനെയാണ് കണ്ടത് അതെ അവസ്ഥ ഇന്ന് ഒന്നൂടെ അനുഭവിക്കാൻ സാധിച്ചു. ലോകത്തെ പല സ്ഥലങ്ങളിലും മനുഷ്യമാംസം കഴിച്ചതിന്റെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, താല്പര്യമുള്ളവർക്ക് ഈ സിനിമ കാണാവുന്നതാണ്.
Verdict: Good

No comments:

Post a Comment