Sunday 30 August 2020

Train to Busan 2: Peninsula (2020) - 116 min

Country: South Korea
Director: Yeon Sang-ho
Cast: Gang Dong-won, Lee Jung-hyun, Lee Re.
നാലുവർഷത്തിനുശേഷം ഹോങ്കോങ്ങിൽ നിന്ന് Jung-seok തിരിച്ച് ദക്ഷിണ കൊറിയയിലേക്ക് ഒരു ദൗത്യമായി പോവുകയാണ്. അയാൾക്കൊപ്പം ഒരു കൂട്ടം ആളുകളുണ്ട്, പിന്നെ അനുജത്തിയുടെ ഭർത്താവും.
ആദ്യ ഭാഗത്തിന്റെ പേര് നശിപ്പിക്കാൻ ഇറങ്ങുന്ന രണ്ടാം ഭാഗങ്ങൾ എല്ലായിടത്തും കാണാൻ കഴിയും, കൊറിയൻ സിനിമയിൽ അതിനു പറ്റിയ ഉദാഹരണമാണ് ഈ സിനിമ. സിനിമയുടെ ഏറ്റവും ദുർബലമായ മേഖല ആക്ഷൻ രംഗങ്ങളാണ്, ഫോണിൽ കളിക്കുന്ന ഗെയിമുകൾക്ക് ഇതിലും ഭംഗിയുണ്ട്. ചുരുക്കി പറഞ്ഞാൽ പ്രേക്ഷകൻ എന്ന നിലയ്ക്ക് ഒരു തരത്തിലും ഈ സിനിമ തൃപ്തി നൽകിയില്ല, ഇതിനെ അപേക്ഷിച്ച് എത്രയോ മുകളിലാണ് Alive എന്ന കൊറിയൻ Zombie മൂവി. രണ്ട് മണിക്കൂർ ബോറടിക്കാതെ കാണാൻ പറ്റുമോന്ന് ചോദിച്ചാൽ, ഇല്ലെന്ന് ആയിരിക്കും ഉത്തരം.
Verdict: Poor

Thursday 13 August 2020

Nightcrawler (2014) - 117 min

Country: USA
Director: Dan Gilroy
Cast: Jake Gyllenhaal, Rene Russo, Riz Ahmed, Bill Paxton.
നിങ്ങൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്ന ജോലി അല്ലെങ്കിൽ നിങ്ങളുടെ ഡ്രീം ജോബ് ആണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നതെങ്കിൽ ഒന്ന് പേടിക്കുന്നത് നല്ലതാ. കാരണം alcoholism പോലെയൊരു അവസ്ഥ തന്നെയാണ് Workaholism എന്ന് പറയുന്നതും.
Workaholism എന്നതിൻറെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഈ സിനിമ. നിഷ്കളങ്കമായ മുഖമാണ് Jake Gyllenhaal ന് ഉള്ളത്. അതിനോട് യോജിച്ച് നിൽക്കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്താറുള്ളത്. എന്നാൽ 2014 ൽ അതിനൊരു വിരാമമിട്ടു Nightcrawler എന്ന സിനിമ പുറത്തിറങ്ങുന്നു. Brokeback Mountain എന്ന സിനിമയ്ക്ക് ശേഷം കിട്ടിയ മികച്ച കഥാപാത്രം. ഇതിലും മികച്ച രീതിയിൽ ഈ കഥാപാത്രം അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, അത്രയ്ക്ക് ഗംഭീരമായിരുന്നു Jake ന്റെ പ്രകടനം.
Verdict: Good

Sunday 9 August 2020

The Tunnel (2019) - 105 min

Country: Norway
Director: Pål Øie
Cast: Thorbjørn Harr, Ingvild Holthe Bygdnes.
മഞ്ഞുമൂടിയ നോർവീജിയൻ പർവതനിരകളിലെ ഒരു തുരങ്കത്തിൽ ഉണ്ടാക്കുന്ന അപകടത്തിൽ കുറേപേർ അവിടെ കുടുങ്ങിപ്പോകുന്നു, ക്രിസ്മസ് സമയമായതുകൊണ്ട് ആളുകളുടെ എണ്ണവും അല്പം കൂടുതലാണ്.
നോർവേ വളരെ ഇഷ്ടമുള്ള ഒരു രാജ്യമാണ്, അവിടത്തെ സ്ഥലങ്ങളും കാലാവസ്ഥയും കാണാൻ തന്നെ എന്ത് രസമാണ്. അതുകൊണ്ട് തന്നെ നോർവീജിയൻ സിനിമകൾ കൈയിൽ കിട്ടിയാൽ പിന്നത്തേക്ക് വയ്ക്കാറില്ല. പതിഞ്ഞ താളത്തിലാണ് സിനിമയുടെ തുടക്കം, എന്നാൽ അവസാന ഭാഗങ്ങളിൽ കുറച്ച് നല്ല മുഹൂർത്തങ്ങൾ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ക്ലൈമാക്സ് രംഗങ്ങളിൽ ചെറിയ ടെൻഷൻ ഒക്കെ നൽകാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഒരു തവണ കണ്ട് മറക്കാവുന്ന നോർവീജിയൻ ചിത്രമാണ് Tunnelen അഥവാ The Tunnel.
Verdict: Average