Sunday, 25 October 2020

Wind River (2017) - 107 min


Country: USA
Director: Taylor Sheridan
Cast: Jeremy Renner, Elizabeth Olsen.
യു.എസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവ്വീസിൽ ജോലിനോക്കുന്ന Cory Lambert യാദൃശ്ചികമായി ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നു. വേട്ടക്കാരനായ ആയാൽ അവരെ കണ്ടെത്തുമെന്ന് മരിച്ച പെൺകുട്ടിയുടെ അച്ഛന് വാക്ക് നൽകുന്നു.
'You don't catch wolves looking where they might be, you look where they've been'
വളരെ ഇഷ്ടമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് Wind River, കഥ നടക്കുന്ന സ്ഥലമാണ് ഇതിലെ പ്രധാന ആകർഷണം. മനോഹരമായ സ്ഥലത്ത് വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ സഞ്ചരിക്കുന്ന കഥയും കഥാപാത്രങ്ങളെയും കാണാൻ ഇതിപ്പോ രണ്ടാം തവണയാണ് അങ്ങോട്ടേക്ക് പോവുന്നത്. Martha Marcy May Marlene എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് Elizabeth Olsen ഒപ്പം Jeremy Renner കൂടിചേരുമ്പോൾ പിന്നെ പറയേണ്ട കാര്യമില്ലല്ലോ.
Verdict: Good

Sunday, 18 October 2020

Suleiman Mountain (2017) - 103 min

Country: Kyrgyzstan
Director: Bridget Savage Cole, Danielle Krudy
Cast: Morgan Saylor, Sophie Lowe, Annette O'Toole, Marceline Hugot.
Zhipara കാണാതെ പോയ തൻറെ മകനെ കണ്ടെത്തിയ വിവരം ഭർത്താവിനെ വിളിച്ചറിയിക്കുന്നു. ആളുകളെ പറ്റിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിലേക്കാണ് ആ കൊച്ചു കുട്ടി ചെന്നെത്തുന്നത്.
സുലൈമാൻ പർവ്വതനിരകളിലൂടെ ഒരു യാത്ര അതാണ് ഈ സിനിമ പ്രേക്ഷകന് നൽകുന്നത്, ഇത് Kyrgyzstan എന്ന രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ്. എത്ര നിസ്സാരമായാണ് അവർ അവിടുത്തെ ജനങ്ങളെ പറ്റിക്കുന്നത്. സിനിമയുടെ പല സന്ദർഭങ്ങളിലും ജാപ്പനീസ് ചിത്രമായ Shopliftersന്റെ കഥ ഓർമ്മയിൽ വന്നു. സെർബിയൻ ചിത്രമായ The Load പോലെ വളരെ നല്ലൊരു അനുഭവമാണ് ഈ യാത്രയിലൂടെ ലഭിച്ചത്. ജീവനുള്ള കഥാപാത്രങ്ങളും അതിന് ഭംഗി നൽകുന്ന സ്ഥലങ്ങളും എല്ലാംകൂടെ ഒത്തുചേരുമ്പോൾ Suleiman Mountain കുറച്ചുനാൾ മനസ്സിൽ തന്നെ തങ്ങിനിൽക്കും.
Verdict: Good

Saturday, 10 October 2020

Katalin Varga (2009) - 84 min

Country: Romania
Director: Peter Strickland
Cast: Hilda Péter, Tibor Pálffy, Norbert Tankó.
കറ്റാലിൻ വർഗയുടെ ഭർത്താവ് ആ സത്യം മനസ്സിലാക്കിയിരിക്കുന്നു, ഓർബൻ അയാളുടെ മകൻ അല്ലെന്ന്. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട കറ്റാലിനും മകനും ഒരു പ്രതികാരം ചെയ്യാനുള്ള യാത്രയിലാണ്.
നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പറ്റുന്ന രഹസ്യങ്ങൾ മനസ്സിൽ തന്നെ സൂക്ഷിക്കാൻ ശ്രമിക്കണം, കാരണം മറ്റൊരു വ്യക്തിക്ക് അത് വലിയൊരു ആയുധമാണ് നിങ്ങൾക്കെതിരെ പ്രയോഗിക്കാൻ. പ്രതികാരം ചെയ്യാൻ പോകുമ്പോൾ നഷ്ടം ഇരുഭാഗത്തും സംഭവിക്കാം, അങ്ങനെയുള്ള പല സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. പതിനേഴ് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ കൊച്ചു ചിത്രം Transylvania പ്രദേശത്തിൻറെ ഭംഗി എടുത്തുകാണിക്കുന്നു. ഒരു നാട്ടിൻ പുറത്തെ സാധാരണ സ്ത്രീയുടെ പ്രതികാര സിനിമ കാണാൻ താല്പര്യമുണ്ടെങ്കിൽ ധൈര്യമായി സമീപിക്കാം.
Verdict: Good

Saturday, 3 October 2020

The Town (2010) - Extended Cut

Country: USA
Director: Ben Affleck
Cast: Ben Affleck, Rebecca Hall, Jon Hamm, Jeremy Renner.
ചാൾസ്റ്റൗണിൽ താമസിക്കുന്ന നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു. ആ ബാങ്കിലെ അസിസ്റ്റന്റ് മാനേജറെ ബന്ദിയാക്കി അവിടെ നിന്ന് രക്ഷപ്പെടുന്നു.
Robbery / Heist മൂവീസ് വളരെ ഇഷ്ടമുള്ള ഒരു വിഭാഗമാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമയാണ് The Town. Ben Affleck ഫാൻ ആക്കിയ ചിത്രം. ഈ സിനിമയ്ക്ക് മൂന്ന് വേർഷൻ ആണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള Theatrical Cut നെക്കാളും നല്ലത് Extended Cut ആണ്. മുപ്പത് മിനിറ്റിൽ കൂടുതൽ വരുന്ന അഡീഷണൽ സീൻസ് സിനിമയുടെ കഥയ്ക്ക് തന്നെ ആക്കം കൂട്ടുന്നു. Alternate Cut ഏറെക്കുറെ Extended Cut പോലെയാണ്, ഒരു വ്യത്യാസമുള്ളത് പുതിയ ക്ലൈമാക്സ് കാണാൻ സാധിക്കും.
Verdict: Great