Sunday, 30 January 2022

Lust, Caution (2007) - 158 min

Countries: Taiwan, China
Director: Ang Lee
Cast: Tony Leung Chiu-Wai, Tang Wei, Anupam Kher, Joan Chen, Wang Leehom, Shyam Pathak.
കഥ നടക്കുന്നത് 1938-ൽ ഹോങ്കോങ്ങിലാണ്, ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് ഹോങ്കോംഗ് സർവകലാശാലയിലെ വിദ്യാർത്ഥിയായ വോങ് ചിയാ ചിനുള്ളത്. അവളെ ഉപയോഗിച്ച് ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.
ചരിത്ര സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ Ang Lee ചിത്രം, ജാപ്പനീസ് സഹകാരിയായ ഡിംഗ് മോകൂണിനെ വധിക്കാനുള്ള ചൈനീസ് ചാരന്റെ ശ്രമങ്ങളാണ് ചിത്രം കാണിച്ചുതരുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ കാമമാണ് ഇതിലെ പ്രധാന വിഷയം. സിനിമ പലപ്പോഴും ത്രില്ലർ ഗണത്തിലേക്ക് പോകുന്നുണ്ടെങ്കിലും ലൈംഗിക ചാരവൃത്തി കാലഘട്ട ചിത്രമായതുകൊണ്ട് തിരിച്ച് അങ്ങോട്ടേക്ക് തന്നെ വരുമെന്ന് ഒന്നോർത്താൽ നന്ന്.
Verdict: Good

I'm Your Man (2021) - 105 min

Country: Germany
Director: Maria Schrader
Cast: Maren Eggert, Dan Stevens, Sandra Hüller.
പുരാവസ്തു ഗവേഷകയായ ഡോ. അൽമ മൂന്നാഴ്ചത്തെ പഠനത്തിനുവേണ്ടി ടോം എന്ന് വിളിക്കുന്ന റോബോട്ടിനെ വീട്ടിലേക്ക് കൊണ്ടുവരുന്നു. തുടർന്ന് അവളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
മരിയ ഷ്രാഡർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽ വരുന്നതാണ്. പിന്നെ റൊമാൻസ് ആണ് സിനിമയുടെ മെയിൻ തീം. ഇതിനോടകം പല അവാർഡുകളും കരസ്ഥമാക്കിയ ഈ മരിയ ഷ്രാഡർ ചിത്രം, 94-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ജർമ്മൻ എൻട്രി കൂടിയാണ്. റൊമാന്റിക് സിനിമകൾ താല്പര്യമുള്ളവർക്ക് സമീപിക്കാവുന്ന നല്ലൊരു ജർമ്മൻ ചിത്രമാണ് I'm Your Man.
Verdict: Good

Thursday, 27 January 2022

Baby Driver (2017) - 113 min

Countries: USA, UK
Director: Edgar Wright
Cast: Ansel Elgort, Kevin Spacey, Lily James, Eiza González, Jon Hamm, Jamie Foxx.
സിനിമയുടെ ആദ്യ 5 മിനിറ്റ് മാത്രം കാണുക, അത് നിങ്ങൾക്ക് എന്തായാലും ഇഷ്ടമാവും, ഇഷ്ടായാൽ പിന്നെ ഒന്നും നോക്കണ്ട ആ ഫ്ലോവിൽ തന്നെ മുഴുവൻ ഇരുന്നു കണ്ടോളൂ. സംഭവം ആക്ഷൻ ഹെയ്‌സ്റ്റ് മൂവിയാണ്.
ഇന്നലെ നെറ്റ്ഫ്ലിക്സ് വെറുതെ അങ്ങോട്ടുമിങ്ങോട്ടും മാറ്റി കൊണ്ടിരുന്നപ്പോൾ ബേബി ഡ്രൈവർ അവിടെ കിടക്കുന്നത് കണ്ണിൽപ്പെട്ടു, എന്നാ പിന്നെ ബേബി കൊച്ചേട്ടന്റെ ഡ്രൈവിംഗ് കുറച്ചുനേരം കണ്ടേക്കാം എന്ന് വിചാരിച്ച് തുടങ്ങിയതാണ് മൂന്നു മണിയായി തീർന്നപ്പോൾ. Rewatch ആണ് എന്നാലും സംഭവം ആദ്യമായി കാണുന്ന ആ ഒരു ഫ്രഷ്‌നെസ്സ് ഇപ്പൊ കാണുമ്പോഴും കിട്ടുന്നുണ്ട്. വളരെ ചുരുക്കം സിനിമകൾക്ക് മാത്രമാണ് അത് നൽകാൻ സാധിക്കൂ. കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക നല്ലൊരു ആക്ഷൻ മൂവിയാണ് ബേബി ഡ്രൈവർ.
Verdict: Good

Monday, 24 January 2022

The Specials (2019) - 114 min

Country: France
Directors: Olivier Nakache, Éric Toledano.
Cast: Vincent Cassel, Reda Kateb.
കുറച്ച് നാളുകൾക്കു ശേഷം ഒരു നല്ല സിനിമ കണ്ട് കണ്ണൊന്ന് നിറഞ്ഞു. ഇനിയിപ്പോ ആര് recommendation ചോദിച്ചാലും ഈ സിനിമ കാണാൻ പറയും. ഓട്ടിസം ബാധിച്ച കൗമാരക്കാർക്ക് വേണ്ടി ഒരു അഭയകേന്ദ്രം നടത്തുകയാണ് 20 വർഷമായി ബ്രൂണോയും മാലിക്കും. ഫ്രാൻസിലേക്ക് ഈ തവണ പോകുന്നത് അവരെ കാണാനാണ്, അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം അതാണ് ലക്ഷ്യം.
ഒലിവിയർ നകാഷെയും എറിക് ടോലെഡാനോയും ചേർന്ന് സംവിധാനം ചെയ്ത ഫ്രഞ്ച് ഡ്രാമ ചിത്രമാണ് ദി സ്പെഷ്യൽസ് . ഈ സിനിമ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, The Pursuit of Happyness സിനിമയിലെ ഫേമസ് ഡയലോഗ് This part of my life, this little part, is called happiness!!! Vincent Cassel ഒന്ന് പറഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു പോയി.
Verdict: Great

Sunday, 23 January 2022

Crash (1996) - 100 min

Country: UK
Director: David Cronenberg
Cast: James Spader, Holly Hunter, Elias Koteas, Deborah Kara Unger.
സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കേട്ടിട്ടുണ്ട് പക്ഷേ ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യാ. ജെയിംസ് ഒരു കാർ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിനുശേഷം ജെയിംസ് ചിലരുമായി ചങ്ങാത്തം കൂടുന്നു, കാർ അപകടങ്ങളിൽ നിന്ന് പ്രത്യേകതരം ഉത്തേജകം ലഭിക്കുന്ന ഒരു കൂട്ടം ആളുകളാണ് അവർ.
JG ബല്ലാർഡിന്റെ 1973-ലെ നോവലിനെ അടിസ്ഥാനമാക്കി ഡേവിഡ് ക്രോണൻബെർഗ് എഴുതി സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ക്രാഷ്. ഈ സിനിമയ്ക്ക് ഒരു കൾട്ട് ക്ലാസിക് ലേബൽ ആണ് കൊടുത്തിട്ടുള്ളത്, അതുകൊണ്ടു തന്നെ ഈ ചിത്രം ക്രൈറ്റീരിയൻ ശേഖരത്തിൽ ഒരു ഇടം സ്വന്തമാക്കി. സിനിമ ഒറ്റയ്ക്ക് അല്ലെങ്കിൽ വേണ്ട Erotic ജോണർ ആയതുകൊണ്ട് സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.
Verdict: Good

Saturday, 22 January 2022

A Hero (2021) - 128 min

Country: Iran
Director: Asghar Farhadi
Cast: Amir Jadidi, Sahar Goldoost, Mohsen Tanabandeh, Fereshteh Sadr Orafaie.
ഷിറാസ്, ഇറാനിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരത്തിലൂടെയാണ് നമ്മുടെ ഇന്നത്തെ യാത്ര. രണ്ട് ദിവസത്തെ അവധിക്ക് വരുകയാണ് റഹീം, കക്ഷി ജയിലിലായിരുന്നു. കടങ്ങൾ കൊടുത്ത തീർത്തില്ലെങ്കിൽ അയാൾക്ക് പിന്നെയും തിരിച്ച് ജയിലിലേക്ക് തന്നെ പോകേണ്ടിവരും.
ഇറാനിയൻ സിനിമകൾ കാണുമ്പോൾ ഒരു പ്രത്യേകതരം എനർജി കിട്ടാറുണ്ട്, സിനിമ കാണുന്ന പ്രേക്ഷകനെ 100% വിശ്വസിപ്പിക്കാൻ പറ്റുന്ന കഥയാണ് അവർ പറയാൻ ശ്രമിക്കാറുള്ളത്. അതും വളരെ ലളിതമായി അവർ കാര്യങ്ങൾ പറഞ്ഞു പോകും. അതാണ് Asghar Farhadi സംവിധാനം ചെയ്യുന്ന സിനിമകളിൽ നിന്ന് പ്രേക്ഷകൻ എന്ന നിലയിൽ ഉറ്റുനോക്കുന്നത്. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ലഭിച്ച ചിത്രം, 94-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഇറാനിയൻ എൻട്രി കൂടിയാണ് Asghar Farhadi യുടെ ഈ ചിത്രം. ഓസ്കാർ കിട്ടുമോന്ന് ചോദിച്ചാൽ 2017ൽ സംഭവിച്ചതുപോലെ എന്തെങ്കിലും നടന്നാൽ ചിലപ്പോൾ കിട്ടിയേക്കും.
Verdict: Good

Saturday, 15 January 2022

Lunana: A Yak in the Classroom (2019) - 109 min

Country: Bhutan
Director: Pawo Choyning Dorji
Cast: Sherab Dorji, Ugyen Norbu Lhendup, Kelden Lhamo Gurung, Kunzang Wangdi.
സ്‌കൂൾ അധ്യാപകനായ ഉഗ്യെൻ വടക്കൻ ഭൂട്ടാനിലെ വിദൂര പട്ടണമായ ലുനാനയിലേക്ക് തന്റെ അവസാനവർഷ പരിശീലനം പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നു. ഗവൺമെന്റ് ജോലി ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിൽ ഒരു പ്രൊഫഷണൽ ഗായകനാകാനുള്ള ശ്രമത്തിലാണ് കക്ഷി.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ട്രെക്കിംഗ് അങ്ങനെ മാത്രമേ ലുനാനയിലേക്ക് എത്തിച്ചേരാൻ സാധിക്കൂ. Hema Hema: Sing Me a Song While I Wait, Honeygiver Among the Dogs എന്നീ സിനിമകൾക്ക് ശേഷം കാണുന്ന മൂന്നാമത്തെ ഭൂട്ടാനീസ് ചിത്രം, ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരം. 94-ാമത് അക്കാഡമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഭൂട്ടാനീസ് എൻട്രിയായി ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കണ്ണിന് കുളിർമയേകുന്ന ദൃശ്യാനുഭവം ആസ്വദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട നേരെ വിട്ടോ ലുനാനയിലേക്ക് അവിടെ നിങ്ങളുടെ വരവും കാത്ത് നിൽക്കുന്നുണ്ടാവും ആ ഗ്രാമത്തിൽ ഉള്ള എല്ലാവരും.
Verdict: Great

Sunday, 9 January 2022

Y tu mamá también (2001) - 106 min

Country: Mexico
Director: Alfonso Cuarón
Cast: Maribel Verdú, Gael García Bernal & Diego Luna.
കൗമാരക്കാരായ രണ്ട് ഉറ്റസുഹൃത്തുക്കളാണ് ജൂലിയോയും ടെനോച്ചും. അവരുടെ കാമുകിമാർ ഇറ്റലിക്ക് യാത്ര പോയ സമയത്ത് ലൂയിസയെ പരിചയപ്പെടുന്നു. Heaven's Mouth എന്ന് അവർ സ്വയം വിശേഷിപ്പിക്കുന്ന ബീച്ചിലേക്ക് അവളെ ക്ഷണിക്കുന്നു.
കൗമാരക്കാരുടെ ലൈംഗികതയും, മയക്കുമരുന്നിന്റെ ഉപയോഗവും എല്ലാം വ്യക്തമായ സംവിധായകൻ ചിത്രീകരിച്ചിട്ടുണ്ട്. അത് സിനിമയെ പ്രതികൂലമായി ബാധിച്ചുവെങ്കിലും, പല മെക്സിക്കൻ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു. ഹാൻഡ്‌ഹെൽഡ് ക്യാമറ ഉപയോഗിച്ചാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചിരിക്കുന്നത്. മെക്സിക്കോ വഴി ഒരു യാത്ര പോകാൻ താല്പര്യമുണ്ടെങ്കിൽ ഈ സിനിമയെ സമീപിക്കാം, ചില പ്രത്യേക സന്ദർഭങ്ങൾ സിനിമയിൽ ഉള്ളതുകൊണ്ട് ഒറ്റയ്ക്ക് കാണാൻ ശ്രമിക്കുക.
Verdict: Good