Sunday, 27 February 2022

Oldboy (2003) - 120 min

Country: South Korea
Director: Park Chan-wook
Cast: Choi Min-sik, Yoo Ji-tae, Kang Hye-jung.
മകളുടെ നാലാം ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് പോകുന്ന വഴിക്ക് Oh Dae-su യെ ആരോ തട്ടിക്കൊണ്ടുപോകുന്നു. 15 വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് ആയാൽ പുറംലോകം കാണുന്നത്. അയാളുടെ ലക്ഷ്യം ഒന്നുമാത്രം പ്രതികാരം.
കൊറിയൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ ഒരു ചിത്രമാണ് ഓൾഡ് ബോയ്. സിനിമയുടെ ക്ലൈമാക്സ്, പിന്നെ സിംഗിൾ ഷോട്ട് ഫൈറ്റ് സീക്വൻസ് എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ ഈ സിനിമ എക്കാലത്തെയും മികച്ച നിയോ-നോയർ ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകർ ഏറ്റെടുത്തു. ഇതുവരെ രണ്ട് ഭാഷകളിൽ സിനിമ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ദി വെൻജിയൻസ് ട്രൈലോജിയിലെ രണ്ടാമത്തെ ചിത്രമാണ് ഓൾഡ് ബോയ്. ഏകദേശം 15 വർഷങ്ങൾക്കുമുമ്പ് എന്തോ ആണ് ഈ സിനിമ ആദ്യമായി കണ്ടതെന്ന് തോന്നുന്നു, എന്നാ പിന്നെ കണക്ക് കൊണ്ട് ആറാടിയാലോ എന്ന് വിചാരിച്ചുകൊണ്ട് സിനിമ വീണ്ടും കണ്ടു.
Verdict: Great

Sunday, 20 February 2022

The Good Boss (2021) - 120 min

Country: Spain
Director: Fernando León de Aranoa
Cast: Javier Bardem, Manolo Solo, Almudena Amor.
ബിസിനസ്സ് മികവിനുള്ള അവാർഡ് നേടാനുള്ള ശ്രമത്തിലാണ് ജൂലിയോ ബ്ലാങ്കോ. തന്റെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, സ്വയം പ്രശ്നങ്ങളിൽ ചെന്ന് ചാടുകയും ചെയ്യുന്ന ഒരു നല്ലവനായ മുതലാളി.
ഫെർണാണ്ടോ ലിയോൺ ഡി അരാനോവ സംവിധാനം ചെയ്ത് സ്പാനിഷ് കോമഡി ചിത്രമാണ് ദി ഗുഡ് ബോസ്. കേന്ദ്രകഥാപാത്രമായ ജൂലിയോ ബ്ലാങ്കോയായി നമുക്ക് മുന്നിലെത്തുന്ന ഹാവിയർ ബാർഡെം തന്നെയാണ് ഈ സിനിമയിലെ പോസിറ്റീവ് ഫാക്ടർ. ഭാര്യ അഭിനയിച്ച പാരലൽ മദേഴ്‌സ് എന്ന സിനിമയെ പിന്നിലാക്കിക്കൊണ്ട് 94 - ാമത് അക്കാഡമി അവാർഡുകളിൽ മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള സ്പാനിഷ് എൻട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. സിനിമയ്ക്ക് നല്ല അഭിപ്രായമാണ് പൊതുവേ ലഭിച്ചത്. അൽമുദേന അമോർ, എന്റെ മേനോനെ കുട്ടിയുടെ ചിരി കൊള്ളാം.
Verdict: Good

Sunday, 6 February 2022

Wild Things (1998) - 115 min

Country: USA
Director: John McNaughton
Cast: Kevin Bacon, Matt Dillon, Neve Campbell, Denise Richards.
1998-ൽ പുറത്തിറങ്ങിയ ഇറോട്ടിക് ക്രൈം ത്രില്ലർ ചിത്രമായ Wild Things ആണ് ഇന്നത്തെ നമ്മുടെ സംസാരവിഷയം. ഹൈസ്‌കൂൾ ഗൈഡൻസ് കൗൺസിലറായ സാം ബലാത്സംഗം ചെയ്തതായി ഒരു വിദ്യാർത്ഥിനി ആരോപിക്കുന്നു.
സിനിമയിലെ ചില രംഗങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം കുപ്രസിദ്ധി നേടി. ഈ സിനിമ ഇപ്പോൾ കാണുമ്പോൾ പല ട്വിസ്റ്റുകളും ഊഹിക്കാൻ കഴിയും, എന്നാലും മേക്കിങ് കൊള്ളാം. കഥയിൽ പറയാതെ പോയ പല കാര്യങ്ങളും സിനിമ അവസാനിച്ചതിനു ശേഷമാണ് നമുക്ക് കാണിച്ചുതരുന്നത്, അതൊക്കെ സിനിമയുടെ പോസിറ്റീവ് സൈഡ് ആയി പറയാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ്. ബോണ്ട്‌ ഗേൾ Denise Richards തകർത്ത അഭിനയിച്ച സിനിമ ആയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.
Telegram Link
Verdict: Good

Wednesday, 2 February 2022

Photocopier (2021) - 130 min

Country: Indonesia
Director: Wregas Bhanuteja
Cast: Shenina Syawalita Cinnamon, Lutesha, Chicco Kurniawan.
2021ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ ക്രൈം മിസ്റ്ററി ചിത്രമാണ് ഫോട്ടോകോപ്പിയർ. സുറിന് അവളുടെ സ്കോളർഷിപ്പ് നഷ്‌ടപ്പെട്ടു, കാരണം ഒരു സെൽഫി. അത് ആര് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് എന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് അവൾ.
റെഗാസ് ഭാനുതേജ സംവിധാനം നിർവഹിച്ച ഈ സിനിമ ഇന്തോനേഷ്യൻ ഫിലിം ഫെസ്റ്റിവലിൽ പന്ത്രണ്ട് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ഭാനുതേജ ഒരു വർഷത്തോളം കഥയ്ക്ക് ആവശ്യമായ വസ്തുതകൾ ശേഖരിച്ചു, 20 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരാളുടെ അഭിനയം കണ്ടിട്ട് ഒന്ന് അങ്ങോട്ട് പൊട്ടിക്കാൻ തോന്നിയത് ഒഴിച്ചാൽ ഒരു വ്യത്യസ്തമായ കുറ്റാന്വേഷണ കഥയാണ് ഫോട്ടോകോപ്പിയർ.
Verdict: Good