Monday, 1 August 2022

Okja (2017) - 120 min

Countries: USA, South Korea
Director: Bong Joon-ho
Cast: Tilda Swinton, Paul Dano, Ahn Seo-hyun, Byun Hee-bong, Jake Gyllenhaal.
മിജയും ഒക്ജയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്; അവർ തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും ഒരുമിച്ചു ചെലവഴിക്കുന്നവരാണ്. ഒക്ജ ഒരു ജനിതകമാറ്റം വരുത്തിയ സൂപ്പർ പിഗ് ആണ്. ഒരു പ്രത്യേക സാഹചര്യത്തിൽ നിന്ന് ഒക്ജയെ രക്ഷിക്കാനുള്ള ഒരു ദൗത്യത്തിൽ മിജയും പങ്കാളിയാകുന്നു.
ഈ സിനിമയ്ക്ക് ഒരു post-credits scene ഉണ്ടെന്നറിഞ്ഞത് സിനിമ കണ്ടിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞാണ്. മിജയും ഒക്ജയും തമ്മിലുള്ള ബന്ധമാണ് ഈ സിനിമയുടെ എല്ലാം എന്ന് വേണമെങ്കിൽ പറയാം. എല്ലാവർക്കും ഇതൊരു ഫീൽ ഗുഡ് മൂവിയായി തോന്നണമെന്നില്ല, കാരണം എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല. സിനിമയിലെ ചില രംഗങ്ങൾ ശരിക്കും മനസ്സിനെ നൊമ്പരപ്പെടുത്തുന്നവയാണ്. Bong Joon-ho സംവിധാനം ചെയ്ത ഈ സിനിമയും പ്രേക്ഷകരുടെ പ്രശംസ നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. സിനിമയിലെ മറ്റൊരു സവിശേഷത Jake Gyllenhaal ന്റെ വില്ലൻ കഥാപാത്രമാണ്.
Verdict: Great