Thursday, 15 September 2022

Lamb (2021) - 106 min

Country: Iceland
Director: Valdimar Jóhannsson
Cast: Noomi Rapace, Hilmir Snær Guðnason, Björn Hlynur Haraldsson, Ingvar Eggert Sigurðsson.
ഗർഭിണിയായ ആടുകളിൽ ഒന്ന് മനുഷ്യശരീരവും ആട്ടിൻകുട്ടിയുടെ തലയും വലതു കൈയും ഉള്ള ഒരു മനുഷ്യ/ആടിന്റെ സങ്കരയിനത്തിന് ജന്മം നൽകിയപ്പോൾ കർഷകയായ മരിയയും അവളുടെ ഭർത്താവ് ഇംഗ്‌വാറും ശരിക്കും ഞെട്ടിപ്പോയി.
സിനിമയിൽ സംഭാഷണങ്ങൾ കുറവാണ്, കഥ നടക്കുന്ന സ്ഥലം വളരെ ഇഷ്ടമായി. ഇങ്ങനെയൊരു സ്ഥലത്ത് കുറച്ചുദിവസം താമസിക്കാൻ ആർക്കും തോന്നിപ്പോകും. 2021 ജൂലൈയിൽ, ചിത്രത്തിന്റെ നോർത്ത് അമേരിക്കൻ വിതരണാവകാശം A24 സ്വന്തമാക്കിയിരുന്നു. 94-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള ഐസ്‌ലാൻഡിക് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് Lamb. വ്യത്യസ്തമായി ചിന്തിക്കുന്ന സിനിമകൾ കാണാൻ താല്പര്യം ഉള്ളവർക്ക് തീർച്ചയായും കണ്ടു നോക്കാവുന്ന ഒരു ചിത്രമാണ് Lamb.
Verdict: Good

Thursday, 8 September 2022

Drive My Car (2021) - 179 min

Country: Japan
Director: Ryusuke Hamaguchi
Cast: Hidetoshi Nishijima, Tōko Miura, Reika Kirishima.
നടനും പ്രശസ്ത നാടക സംവിധായകനുമായ Yūsuke Kafuku യുടെ ജീവിതത്തിലേക്ക് ഒരു വനിതാ ഡ്രൈവർ വരുന്നു. ഭാര്യയുടെ അകാല മരണം അയാളെ കാര്യമായി ബാധിച്ചിരിക്കുന്നു.
സിനിമ കണ്ടു തുടങ്ങിയത് രാത്രി 12 മണിക്കാണ്, 3 മണിക്കൂർ ദൈർഘ്യം ഉള്ളതുകൊണ്ട് ചെറിയൊരു സംശയം ഉണ്ടായിരുന്നു ആ ഇരിപ്പിൽ തന്നെ കണ്ട് തീർക്കുമോന്ന്. പക്ഷേ സിനിമയുടെ കഥ അത് അവതരിപ്പിച്ച രീതി എല്ലാം വളരെയധികം ഇഷ്ടം തോന്നിയത് കൊണ്ട് അങ്ങനെ ഇരുന്നു കണ്ടു. 94-ാമത് അക്കാദമി അവാർഡുകളിൽ ഈ സിനിമയ്ക്ക് നാല് നോമിനേഷനുകൾ കിട്ടിയിരുന്നു. അതിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം അവാർഡ് ഈ സിനിമ സ്വന്തമാക്കി. ചുരുക്കം ചില സിനിമകൾ മാത്രമാണ് ഒരു തവണ കൂടെ കാണാൻ തോന്നാറുള്ളൂ, അതിലേക്ക് Drive My Car എന്ന സിനിമ ഇന്നലെ ഓടിച്ചു കയറിയിട്ടുണ്ട്.
Verdict: Great