Country: USA
Director: Todd Phillips
Cast: Joaquin Phoenix, Robert De Niro, Zazie Beetz, Frances Conroy, Marc Maron & Bill Camp.
ഒരുനാൾ താനും നല്ലൊരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയിത്തീരുമെന്ന് സ്വപ്നം കണ്ടു നടക്കുന്ന ഒരു സാധു മനുഷ്യനാണ് ആർതർ. അയാളോട് സ്നേഹമുള്ളവരുടെ എണ്ണം നോക്കിയാൽ വിരലിൽ എണ്ണാവുന്നവർ മാത്രം അതിലൊരാൾ അദ്ദേഹത്തിന്റെ അമ്മയാണ്. സമൂഹം പക്ഷേ അയാളെ ഉപദ്രവിക്കുകയും പരിഹസിക്കുകയും മാത്രമാണ് ചെയ്തിരുന്നത്. അങ്ങനെയുള്ള സമൂഹത്തിൽ ഏതൊരു വ്യക്തിയുടെ സ്വഭാവത്തിലും ചില മാറ്റങ്ങൾ വരാനിടയുണ്ട്. ആ മാറ്റങ്ങളാണ് ജോക്കർ എന്ന സിനിമ പ്രതിപാദിക്കുന്നത്.
വാക്കിൻ ഫീനിക്സ് ആണ് ജോക്കർ ആയി ഈ സിനിമയിൽവേഷമിട്ടിരിക്കുന്നത്. ജോക്കർ എന്ന കോമിക് കഥാപാത്രം മറ്റുപല സിനിമകളിലും വന്നിട്ടുള്ളതാണ്. അതിൽ നിന്നും ഈ ചിത്രം എങ്ങനെയാണ് വ്യത്യസ്തമായി നിൽക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ എളുപ്പമാണ്. മറ്റു സിനിമകളിൽ എല്ലാം തന്നെ ജോക്കറിനെ ഒരു വില്ലൻ കഥാപാത്രമായി ആദ്യമേ ചിത്രീകരിക്കുകയായിരുന്നു. പക്ഷേ ഇതിൽ ജോക്കർ ആയി തിരുവാനുള്ള സാഹചര്യം വ്യക്തമായി കാണിച്ചുതരുന്നുണ്ട് സംവിധായകൻ. 1976ൽ ഇറങ്ങിയ ടാക്സി ഡ്രൈവറും 1982ൽ പുറത്തിറങ്ങിയ ദ കിംഗ് ഓഫ് കോമഡിയിൽ നിന്നും ചെറുതായി പ്രചോദനം കൊണ്ടതായി തോന്നി ഈ വാക്കിൻ ഫീനിക്സ് ചിത്രം. ഈ സിനിമയെ കുറിച്ച് കുറെ വ്യാഖ്യാനങ്ങൾ കേട്ടു ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമാണെന്നും, ജോക്കർ ഒരു മാസ്റ്റർപീസ് ആണെന്നും എല്ലാം അതിൽ ഉൾപ്പെടും ഇതിനോടൊന്നും യോജിക്കുന്നില്ലങ്കിലും വാക്കിൻ ഫീനിക്സ് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ അർഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
Verdict: Good

No comments:
Post a Comment