Saturday, 7 December 2019

Once Upon a Time In Hollywood (2019) - 160 min

Language: English
Director: Quentin Tarantino
Cast: Leonardo DiCaprio, Brad Pitt, Margot Robbie, Emile Hirsch & Margaret Qualley.
അമ്പതുകളിൽ വെസ്റ്റേൺ ടിവി സീരീസുകളിൽ തിളങ്ങി നിന്ന റിക്ക് ഡാൽട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കുറച്ച് കഷ്ടമാണ്. നല്ല കഥാപാത്രങ്ങൾ ഒന്നും തന്നെ റിക്കിനെ തേടി വരുന്നില്ല, വരുന്നത് ആണെങ്കിലോ സ്പാഗെട്ടി വെസ്റ്റേൺ എന്നറിയപ്പെടുന്ന ഒരുതരം വെസ്റ്റേൺ സിനിമകൾ മാത്രം. റിക്കിന്റെ ഏറ്റവും അടുത്ത സുഹൃത്ത് അദ്ദേഹത്തിൻറെ സ്റ്റണ്ട് ഡബിൾ ആയ ക്ലിഫ് ബൂത്ത്‌ ആണ്.
ചിത്രം നടക്കുന്നത് 1969ലെ ലോസ് ഏഞ്ചൽസിൽ വച്ചാണ്. ഹോളിവുഡിൽ അന്ന് ജീവിച്ചിരുന്ന പ്രമുഖ വ്യക്തികളും റിക്കിനെ പോലെയുള്ള ചില സാങ്കൽപ്പിക കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയാണ് ക്വെന്റിൻ ടാരന്റിനോ ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1969ൽ നടന്ന ഒരു സംഭവത്തെ അതേപടി എടുക്കാതെ, Alternate history അഥവാ ആ സംഭവം ഇങ്ങനെ നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു അവരുടെ അവസ്ഥയെന്ന് കാണിച്ചുതരാൻ ടാരന്റിനോ ശ്രമിച്ചത്. ഇതിനുമുമ്പ് ടാരന്റിനോ ഇങ്ങനെ ചെയ്തത് ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് എന്ന സിനിമയിലാണ്.
അഭിനയത്തിൽ ഡികാപ്രിയോക്ക് തന്നെയാണ് മുൻതൂക്കം പക്ഷേ സ്ക്രീനിൽ ബ്രാഡ് പിറ്റ് നിറഞ്ഞ നിൽക്കുന്നതായി തോന്നി. തീയേറ്ററിൽ നിന്ന് കണ്ടപ്പോൾ അത്ര രസം തോന്നിയില്ല, ടാരന്റിനോ സ്ഥിരം ഫോർമുലയിൽ നിന്നും മാറി ചിന്തിച്ചത് കൊണ്ടാകാം. രണ്ടാം കാഴ്ചയിൽ നന്നായി ഇഷ്ടപ്പെട്ടു ഓരോ ചെറിയ കാര്യങ്ങളും വളരെ തന്മയത്തോടെയാണ് ടാരന്റിനോ അവതരിപ്പിച്ചിരിക്കുന്നത്.
ഏഴ് അഡീഷണൽ സീൻസ് ആണ് സിനിമയ്ക്കൊപ്പം പുതിയതായി ആഡ് ചെയ്തിരിക്കുന്നത്, സത്യം പറഞ്ഞാൽ അത് എല്ലാം സിനിമയിൽ നിന്നും ഒഴിവാക്കിയത് നന്നായി. സിനിമയിൽ കാണിച്ചിരിക്കുന്ന പണ്ടത്തെ കാറുകൾ, വസ്ത്രങ്ങൾ പിന്നെ മറ്റ് പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു ചെറിയ ഡോക്യുമെന്ററികളും ഇതിനോടൊപ്പം ലഭിക്കും.
Verdict: Good

No comments:

Post a Comment