Country: USA
Director: James Mangold
Cast: Matt Damon & Christian Bale.
ഫോർഡ് മോട്ടോർ കമ്പനി കാർ റേസിങ്ങിൽ പങ്കെടുത്ത തങ്ങളുടെ കാർ വിൽപ്പന ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അതിൻറെ ഭാഗമായി ഫെരാരിയുമായി ഒരു കരാർ ഒപ്പിടാൻ അവർ തീരുമാനിക്കുന്നു. എന്നാൽ ഫെരാരി ഉടമസ്ഥൻ ഫോർഡ് മോട്ടോഴ്സിനെ അപമാനിക്കുകയും അവരുടെ മുതലാളിയായ ഹെൻറി രണ്ടാമനെ കളിയാക്കുകയും ചെയ്തതോടെ അവർക്ക് വാശി കേറുന്നു.
ഈ സിനിമയ്ക്ക് നാല് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. Ken Miles എന്ന കഥാപാത്രത്തെ ഭംഗിയായി തന്നെ വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട് ക്രിസ്റ്റ്യൻ ബേൽ, മികച്ച നടനുള്ള ഓസ്കാർ കരസ്ഥമാക്കാൻ അദ്ദേഹത്തിന് ഇനിയും കാത്തിരിക്കണം. സിനിമയുടെ ഒടുക്കം മാറ്റ് ഡാമൺ ശരിക്കും ഞെട്ടിച്ചു കളഞ്ഞു, ആ നിമിഷം മനസ്സിൽ വിചാരിച്ചോരു കാര്യമാണ് Manchester by the Sea സിനിമയിലെ Lee Chandler കഥാപാത്രം മാറ്റ് ഡാമൺ നിരസിക്കാതെ ഇരുന്നെങ്കിൽ എന്ന്. ഹൃദയത്തിൽ സ്പർശിക്കുന്ന ചില മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രം പര്യവസാനിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ Rush തന്നെയാണ് ഇന്നും കാർ റേസിംഗ് സിനിമകളിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത്. അതിൽ രണ്ടുപേർ തമ്മിലുള്ള കടുത്ത മത്സരം കാണിച്ച തന്നപ്പോൾ ഇതിൽ ഒപ്പം നിൽക്കുന്നവരുടെ ഇടയിലുള്ള അകൽച്ച പച്ചയായി തുറന്നു കാണിക്കുന്നു.
Verdict: Great

No comments:
Post a Comment