Sunday, 21 June 2020

Honeygiver Among the Dogs (2016) - 132 min

Country: BHUTAN
Director: Dechen Roder
Cast: Jamyang Jamtsho Wangchuk, Sonam Tashi Choden.
കന്യാസ്ത്രീയുടെ മരണം അന്വേഷിക്കാൻ ഗ്രാമത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് കിൻലി. അയാൾക്ക് സംശയം ആ ഗ്രാമത്തിൽ താമസിക്കുന്നു ചോഡൻ എന്ന സ്ത്രീയെയാണ്.
രണ്ടുവർഷം മുമ്പ് ഈ സിനിമ ഒരു സീരിയസിന്റെ ഭാഗമായി കാണാൻ നോക്കിയിരുന്നു. പക്ഷേ എവിടെയും കിട്ടാൻ ഇല്ലാത്തതുകൊണ്ട് മറ്റൊരു ഭൂട്ടാൻ ചിത്രം കാണുകയായിരുന്നു. MUBI വഴി ഈ ചിത്രം ഇന്ന് കാണാൻ ഒരു അവസരം കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. അല്ലെങ്കിലും ചില സിനിമകൾ അങ്ങനെയാണ് നമ്മള് മനസ്സുകൊണ്ട് കാണാൻ ആഗ്രഹിച്ചാൽ എപ്പോഴെങ്കിലും നമുക്ക് മുന്നിൽ അത് പ്രത്യക്ഷപ്പെടും. ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി അവസരം ലഭിച്ചാൽ ഭൂട്ടാനിലേക്ക് ഒരു യാത്ര എന്തായാലും പോകുമെന്ന് അത്രയ്ക്കും മനോഹരമാണ് അവിടെയുള്ള ഗ്രാമങ്ങളും കാഴ്ചകളും.
Verdict: Good

Sunday, 14 June 2020

Johnny Mad Dog (2008) - 98 min

Country: LIBERIA
Director: Jean-Stephane Sauvaire
Cast: Christopher Minie, Daisy Victoria Vandy, Dagbeh Tweh, Barry Chernoh & Joseph Duo.
കൗമാരക്കാരനായ ജോണി മാഡ് ഡോഗ് ഒരു ചെറിയ സംഘത്തിന്റെ നേതാവാണ്. ജനറൽ നെവർ നൽകുന്ന ഏത് കഠിനമായ ജോലിയും ആത്മാർത്ഥതയോടെ ചെയ്യുന്ന ജോണിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു.
ചെറിയ പിള്ളേര് അടങ്ങുന്ന ഒരു സംഘം തെരുവോരങ്ങളിൽ ആയുധങ്ങളുമായി സഞ്ചരിച്ചാൽ എന്താണോ സംഭവിക്കുക അത് തന്നെയാണ് ഈ ചിത്രത്തിൽ കാണിച്ചുതരുന്നത്. തങ്ങൾക്ക് കിട്ടുന്ന ജോലി നൂറ് ശതമാനം ആത്മാർത്ഥതയോടെ ചെയ്യാൻ നോക്കുന്നവരാണ് കുട്ടികൾ. അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തവരെ കൊല്ലുകയും, ഇഷ്ടം തോന്നുന്ന സ്ത്രീകളെ ഉപദ്രവിക്കാനും മടിയില്ലാത്ത ഒരു കൂട്ടമാണ്. Johnny Chien Méchant എന്ന നോവലിനെ ആസ്പദമാക്കി Jean-Stéphane Sauvaire സംവിധാനം ചെയ്തിരിക്കുന്ന ഫ്രഞ്ച് / ലൈബീരിയൻ യുദ്ധ ചിത്രമാണ് Johnny Mad Dog.
Verdict: Average

Saturday, 13 June 2020

365 Days (2020) - 114 min

Country: POLAND
Directors: Barbara Białowąs, Tomasz Mandes
Cast: Anna-Maria Sieklucka, Michele Morrone.
മാഫിയ നേതാവായ മാസിമോ അഞ്ച് വർഷങ്ങൾക്ക് മുമ്പ് സുന്ദരിയായ ഒരു പെൺകുട്ടിയെ മിന്നായം പോലെ കണ്ടിരുന്നു. നിർഭാഗ്യവശാൽ അയാൾക്ക് അവളെ അന്ന് പരിചയപ്പെടാൻ പറ്റിയില്ല, ആ പെൺകുട്ടിയെ തേടി അയാൾ കുറെ അലഞ്ഞു. ഒടുവിൽ അവൾ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു.
ഈ സിനിമ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഇന്നിപ്പോ Trending No1 ആണ്. സംസാരിക്കുന്ന വിഷയം കൊണ്ട് തന്നെയാണ് ഈ ചിത്രത്തിന് ഒന്നാം സ്ഥാനം കിട്ടിയതെന്ന് വേണമെങ്കിൽ പറയാം. വെറുതെ ഒറ്റയ്ക്കിരുന്ന് കാണാവുന്ന ഒരു ചിത്രം. സംഭാഷണങ്ങൾ ഒന്നും വലിയ രസം ഇല്ലെങ്കിലും, ഇടയ്ക്ക് കേൾക്കുന്ന പാട്ടുകളും പിന്നെ Erotic രംഗങ്ങളുമാണ് ഏക ആശ്വാസം. കേന്ദ്ര കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത രണ്ടുപേരും അവരുടെ കടമ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. Fifty Shades സ്വർഗ്ഗം ആണെങ്കിൽ അവിടത്തെ ഒരു മുറി മാത്രമാണ് 365 Days അഥവാ 365 DNI.
Verdict: Mediocre

Sunday, 7 June 2020

Air Conditioner (2020) - 72 min

Country: ANGOLA
Director: Fradique
Cast: Sacerdote, Filomena Manuel, Filipe Kamela Paly, David Caracol, Tito Spyck, José Kiteculo.
അംഗോളൻ തലസ്ഥാനമായ ലുവാണ്ടയിലെ എയർകണ്ടീഷണറുകൾ കെട്ടിടങ്ങളിൽ നിന്ന് ദുരൂഹമായി വീഴാൻ തുടങ്ങുന്നതോടെ അവിടെയുള്ള ആളുകൾക്ക് പരിക്കുകൾ പറ്റാൻ തുടങ്ങുന്നു. സെക്യൂരിറ്റി ഗാർഡ് മാറ്റാസെഡോ തന്റെ മുതലാളിയുടെ എയർകണ്ടീഷണർ തേടി നടക്കുകയാണ്.
വലിയൊരു കെട്ടിടത്തിന് താഴെ കൂടെ നടക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ആ കെട്ടിടങ്ങളിൽ നിന്ന് എയർകണ്ടീഷണറുകൾ തൊട്ടു മുന്നിലേക്ക് വന്നു വീണാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ. ഇങ്ങനെയൊരു കഥ മനസ്സിൽ കുറെയായി കിടക്കുന്നു അപ്പോഴാണ് അത് പ്രമേയമാക്കി ഒരു സിനിമ വരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. വേറെ ആരുംതന്നെ ഇതിനെ ആസ്പദമാക്കി സിനിമ ചെയ്തിട്ടില്ലെന്ന് തോന്നുന്നു, എന്തായാലും അംഗോള ആ കാര്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു. ഇതുപോലുള്ള വ്യത്യസ്ത സിനിമകൾ ഇനിയും അവിടെ നിന്ന് പ്രതീക്ഷിക്കുന്നു, Hollow City എന്ന അംഗോളൻ സിനിമയെക്കുറിച്ച് പണ്ട് കേട്ടിട്ടുണ്ട്.
Verdict: Good

Saturday, 6 June 2020

Survival Movies



സ്വന്തം ജീവനോളം വരില്ല മറ്റൊരു സാധനവും. ഒരു വലിയ പടക്കെതിരെ സ്വന്തം ജീവനുവേണ്ടി പോരാടുന്ന മൂന്ന് പേരുടെ കഥയാണ് ഈ മൂന്നു സിനിമകൾ മുന്നോട്ടുവയ്ക്കുന്നത്.
The 12th Man (2017)
Country: NORWAY
രണ്ടാം ലോകമഹായുദ്ധസമയത്ത് 12 നോർവീജിയൻ പ്രതിരോധ പോരാളികൾ നോർ‌വേയിൽ‌ എത്തുകയാണ്, ജർമ്മൻ സൈനിക സൗകര്യങ്ങൾ നശിപ്പിക്കുവാൻ. പന്ത്രണ്ട് പേരിൽ പതിനൊന്നു പേരും ജർമൻ പിടിയിലാകുന്നു. ജാൻ ബാൽസ്‌റൂഡ് എന്ന പന്ത്രണ്ടാമൻ ജർമൻ സൈനികരിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
Black Book (2006)
Country: NETHERLANDS
നാസി ഭരണകൂടത്തിൽ നിന്ന് ഒളിച്ച് ജീവിക്കുന്ന ഡച്ച്-ജൂത ഗായിക റേച്ചൽ സ്റ്റെയ്ൻ സ്വന്തം ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അവളുടെ ശരീരം വരെ അവർക്കു മുന്നിൽ കാഴ്ച വയ്ക്കുന്നു.
Behind Enemy Lines (2001)
Country: USA
ബോസ്നിയൻ യുദ്ധസമയത്ത്, തങ്ങൾക്ക് കിട്ടിയ ദൗത്യം പൂർത്തീകരിക്കാൻ കഴിയാതെ അവിടെ അകപ്പെട്ടുപോകുന്ന രണ്ട് അമേരിക്കൻ സൈനികരുടെ കഥയാണ് Behind Enemy Lines കാണിച്ചുതരുന്നത്.
Survival മൂവീസ് ഇഷ്ടമാണെങ്കിൽ ഈ സിനിമകൾ നിങ്ങളെ നിരാശപ്പെടുത്തില്ല.
Verdict: Good

Friday, 5 June 2020

Kmêdeus (2020) - 52 min

Country: CAPE VERDE
Director: Nuno Miranda
Cast: António Tavares
Kmêdeus എന്ന് വിളിക്കുന്ന ഒരു വ്യക്തി Cape Verde യിൽ ജീവിച്ചിരുന്നു. അവിടത്തെ ജനങ്ങൾ അയാൾക്ക് പല വിശേഷണങ്ങളും നൽകുകയുണ്ടായി. അതിലൊന്ന് ഭ്രാന്തൻ എന്നായിരുന്നു.
മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന കഥയെ ഒരു ഡോക്യുമെൻററി പോലെയാണ് പിടിച്ചിരിക്കുന്നത്. ഈ സിനിമയിൽ ചില സമയത്ത് കാണിക്കുന്ന വിഷ്വൽസ് ഒക്കെ മനോഹരം എന്ന് പറഞ്ഞാൽ അത് ചിലപ്പോൾ കുറഞ്ഞുപോകും. Nuno Miranda തന്നെയാണ് സിനിമയുടെ ഒട്ടുമിക്ക മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത്. Kmêdeus എങ്ങനെയുള്ള ആളാണെന്ന് അന്വേഷിച്ച് തുടങ്ങിയ യാത്ര അവസാനം നമ്മളെ വേറെ ഏതോ ലോകത്ത് കൊണ്ട് ചെന്നെത്തിക്കുന്നതാണ്. ഈ സിനിമയുടെ ദൈർഘ്യം അമ്പത്തിയഞ്ച് മിനിറ്റിൽ താഴെയാണ്. Cape Verde എന്ന രാജ്യത്തിൽ നിന്ന് ഒരു സിനിമ കാണാൻ ആഗ്രഹമുണ്ടെങ്കിൽ നേരെ യൂട്യൂബിലേക്ക് വിട്ടോളൂ അവിടെ We Are One ഫിലിം ഫെസ്റ്റിവൽ നടക്കുന്നുണ്ട്.
Verdict: Average

Thursday, 4 June 2020

Human Capital (2013) && Under the Tree (2017)

Human Capital (2013)
Country: Italy
Genre: Drama | Thriller
മനുഷ്യ ജീവന്റെ വിലയെക്കുറിച്ച് സംസാരിക്കുന്ന ഇറ്റാലിയൻ ചിത്രമാണ് Human Capital. രണ്ട് കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു വെയിറ്റർ അപകടത്തിൽ മരിക്കുന്നു, പോലീസ് അന്വേഷണം ഈ രണ്ട് കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ്. ഈ സിനിമയുടെ അമേരിക്കൻ റീമേക്ക് 2019 ൽ ഇറങ്ങിയിരുന്നു, ഇതുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കൻ റീമേക്ക് വളരെ മോശമായി തന്നെ തോന്നി.
Under the Tree (2017)
Country: Iceland
Genre: Dark Comedy
ഒരു വൃക്ഷം കാരണം രണ്ട് കുടുംബങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. സിനിമയുടെ അവസാനം ചില കഥാപാത്രങ്ങളുടെ ദേഷ്യവും മറ്റു ചിലരോട് സഹതാപവും തോന്നുന്ന രീതിയിൽ ആണ് സിനിമ അവസാനിക്കുന്നത്. അയൽവാസി ഒക്കെയായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക അത്രയുമാണ് ഈ കാര്യത്തിൽ പറയാനുള്ളത്.
Verdict: Good

Wednesday, 3 June 2020

Cook Off (2017) - 101 min

Country: ZIMBABWE
Director: Tomas Brickhill
Cast: Tendaiishe Chitima,Tendai Nguni,Jesese Mungoshi.
അത്യാവശ്യം നന്നായി പാചകം ചെയ്യുന്ന ഒരു വീട്ടമ്മയാണ് അനേസു. അവൾക്ക് Battle of the chefs എന്ന ടിവി റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനുള്ള അവസരം മകൻ വഴി ലഭിക്കുന്നു.
സിംബാബ്‌വെയിലെ ഹരാരെയിലെ സമകാലിക ജീവിതത്തിന്റെ ഉൾക്കാഴ്ചയാണ് ഈ ചിത്രം. ഇന്നലെ ന്യൂസ് കണ്ടപ്പോഴാണ് ഇങ്ങനെയൊരു സിനിമ ഉണ്ടെന്ന് തന്നെ അറിയുന്നത്. ന്യൂസിൽ ഈ സിനിമയെക്കുറിച്ച് എങ്ങനെ വാർത്ത വന്നു എന്ന് ചോദിച്ചാൽ അതിന് കാരണം Netflix ആണ്. ആദ്യമായി ഒരു Zimbabwean മൂവി Netflix ൽ എത്തിയ വിവരം ഈ സിനിമയെ അപ്പോൾ തന്നെ കാണുവാൻ പ്രേരിപ്പിക്കുന്നതായിരുന്നു. Neria, Jit, Everyone's Child പോലെയുള്ള Zimbabwean സിനിമകളെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. ഓസ്കാർ എൻട്രിയായി ഇതുവരെ ഒറ്റ സിനിമ പോലും സിംബാബ്‌വെയിൽ നിന്ന് പോയിട്ടില്ല. അത് എപ്പോഴെങ്കിലും സംഭവിക്കും, എന്തായാലും ഒരു തവണ മടുപ്പില്ലാതെ കാണാവുന്ന കൊച്ചു Zimbabwean ചിത്രമാണ് Cook Off.
Verdict: Good

Tuesday, 2 June 2020

Atlantics (2019) - 104 min

Country: SENEGAL, FRANCE, BELGIUM
Director: Mati Diop
Cast: Ibrahima Traoré, Mame Sane, Amadou Mbow, Nicole Sougou & Aminata Kane.
നിർമ്മാണ തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ട്, ഒരു രാത്രി അവർ എല്ലാവരും കൂടി കടൽ വഴി സ്പെയിനിലേക്ക് പോകുവാൻ തീരുമാനിക്കുന്നു. Ada സ്നേഹിക്കുന്ന Souleiman നും ആ കൂട്ടത്തിലുണ്ട്.
Senegal പോലെയുള്ള ഒരു ആഫ്രിക്കൻ രാജ്യത്തുനിന്ന് ഇങ്ങനെയൊരു പ്രമേയം വരുന്നത് ശരിക്കും അതിശയം ഉണർത്തുന്ന കാര്യം തന്നെയാണ്. Moolaadè, Félicitè എന്നീ Senegal സിനിമകൾ കൈയിൽ ഉണ്ടായിട്ടും ഇതുവരെ അതൊന്നും കാണാൻ സാധിച്ചില്ലെന്ന് ഓർക്കുമ്പോൾ ഒരു സങ്കടം ഉണ്ടായിരുന്നു. അപ്പോൾ പറഞ്ഞുവന്നത് വേറൊന്നുമല്ല ആദ്യമായി കാണുന്ന Senegalese ചിത്രം Atlantics ആണ്. ഈ സിനിമയ്ക്ക് ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു, Senegal നിന്ന് ആദ്യമായി നോമിനേഷൻ കിട്ടിയത് പക്ഷേ Félicitè എന്ന സിനിമയ്ക്കാണ്. സമയം കിട്ടുമ്പോൾ ആ സിനിമയും ഒന്ന് കാണണം.
Verdict: Good