Sunday, 17 April 2022

Yellow Cat (2020) - 90 min

Country: Kazakhstan
Director: Adilkhan Yerzhanov
Cast: Azamat Nigmanov, Kamila Nugmanova.
കെർമെക്ക് ഒരു സ്വപ്നമുണ്ട്, മലനിരകളിൽ ഒരു സിനിമാ തിയേറ്റർ നിർമ്മിക്കുക. അതിനായി അയാൾ പല വഴികളും നോക്കുന്നുണ്ട്, ആ യാത്രയിൽ ഇവാ എന്ന പെൺകുട്ടിയെ കെർമെക്ക് കണ്ടുമുട്ടുന്നു. അതിനുശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ആദിൽഖാൻ യെർഷാനോവ് സംവിധാനം ചെയ്ത കസാക്കിസ്ഥാനി ചിത്രമാണ് യെല്ലോ ക്യാറ്റ്. ഏഴ് അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന യെല്ലോ ക്യാറ്റ്, ഒരു വിചിത്രമായ ചിത്രം തന്നെയാണ്. ക്ലാസിക് സിനിമകളെ പരാമർശിക്കുന്ന പല രംഗങ്ങളും ഈ സിനിമയിലുണ്ട്, ഉദാഹരണത്തിന് മെൽവില്ലെയുടെ നിയോ-നോയർ ചിത്രമായ Le Samourai. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയിൽ തമാശയും, കുറച്ച് വയലൻസും എല്ലാം ഉൾപ്പെടുത്തിയാണ് ആദിൽഖാൻ ഇത് നിർമ്മിച്ചിരിക്കുന്നത്. 94-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള കസാക്കിസ്ഥാനി എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.
Verdict: Good

Friday, 15 April 2022

White Building (2021) - 90 min

Country: Cambodia
Director: Neang Kavich
Cast: Piseth Chhun, Jany Min, Chinnaro Soem.
വൈറ്റ് ബിൽഡിംഗിൽ താമസിക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നഗരത്തിൽ, ഗവൺമെന്റ് അവരുടെ ഈ പഴയ ബിൽഡിംഗ് പൊളിച്ചുകളയാൻ തീരുമാനിച്ചിരിക്കുകയാണ്.
കവിച്ച് നെയാങ് സംവിധാനം ചെയ്ത കംബോഡിയൻ ഡ്രാമ ചിത്രമാണ് വൈറ്റ് ബിൽഡിംഗ്. 94-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള കമ്പോഡിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. ഹോങ്കോംഗ് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2021 ലെ ന്യൂ ടാലന്റ് അവാർഡിനും ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് മരടിലെ അപ്പാർട്ടുമെന്റുകൾ പൊളിക്കുന്നതാണ്. ചിലപ്പോൾ ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആളുകൾ മരടിലും ഉണ്ടായിക്കാണും. പച്ചയായ ജീവിതം കാണിച്ചുതരുന്ന ചിത്രങ്ങൾ കാണാൻ താല്പര്യമുള്ളവർക്ക് ഇത് കണ്ട് നോക്കാവുന്നതാണ്.
Verdict: Average

Sunday, 10 April 2022

Bacurau (2019) - 131 min

Country: Brazil
Directors: Kleber Mendonça Filho, Juliano Dornelles
Cast: Sônia Braga, Udo Kier, Bárbara Colen, Thomas Aquino.
വെള്ളമില്ല, ടെലിഫോൺ സിഗ്നലുകൾ കുറയുന്നു, മാപ്പുകളിൽ നിന്നും തങ്ങളുടെ ചെറിയ നഗരം അപ്രത്യക്ഷമാവുന്നതായി അവർക്ക് സംശയം തോന്നുന്നു. അവിടെയുള്ള ആളുകളെ ആരോ വകവരുത്തുന്നു. ഇതാണ് ആ ചെറിയ ഗ്രാമത്തിലെ അവസ്ഥ. എന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഒരാളുടെ സഹായം തേടും, ലുംഗ.
2019ൽ പുറത്തിറങ്ങിയ വിചിത്രമായ ബ്രസീലിയൻ വെസ്റ്റേൺ ചിത്രമാണ് ഇത്. വിചിത്രം എന്നൊക്കെ പറയുമ്പോൾ വയസ്സായ ഒരു വ്യക്തി നഗ്നനായി വീടിന്റെ പുറത്തൂടെ പാട്ടും പാടി നടക്കുന്ന സീൻസ് കണ്ടാൽ പിന്നെ വേറെ എന്താ പറയണ്ടേ. ആദ്യം മുതൽ അവസാനം വരെ രോഷമാണ് അവിടെയുള്ള ആളുകളുടെ മുഖത്ത്, സർക്കാർ ഉദ്യോഗസ്ഥരോടുള്ള അവരുടെ ദേഷ്യം പല രംഗങ്ങളിലും പ്രകടമാണ്. വിചിത്രമായ ചില രംഗങ്ങൾ ഉള്ളതുകൊണ്ടാണ് ഈ സിനിമ കാണുമ്പോൾ അതൊന്നു ഓർക്കുന്നത് നല്ലതാണ്. വ്യത്യസ്ത സിനിമകൾ കാണാൻ താല്പര്യമുള്ളവർ തീർച്ചയായും കണ്ട് നോക്കാവുന്ന ചിത്രമാണ് Bacurau.
Verdict: Good

Monday, 4 April 2022

A Krzysztof Kieślowski Retrospective (1989-1994)

Krzysztof Kieślowski യുടെ സുവർണ്ണ കാലഘട്ടം എന്ന് പറയുന്നത് 89 മുതൽ 94 വരെയാണ്. Dekalog ആണ് അതിന്റെ തുടക്കം.
1) Dekalog (1989)
2) The Double Life of Veronique (1991)
3) Three Colours trilogy (1993 –1994)
പത്ത് കൽപ്പനകളുടെ ഡീക്കലോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള പത്ത് എപ്പിസോഡുകൾ അടങ്ങിയ ടിവി സീരിയസ് ആണ് Dekalog. ഇത്രയും മനോഹരമായി മനുഷ്യന്റെ ഇമോഷൻസ് കാണിക്കുന്ന മറ്റൊരു പോളിഷ് സീരിയസ് ഉണ്ടാകില്ല. 64-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ സിനിമയ്ക്കുള്ള പോളിഷ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ദി ഡബിൾ ലൈഫ് ഓഫ് വെറോണിക്ക്. ഒരു വ്യത്യസ്ത അനുഭവമാണ് സിനിമ നൽകുന്നതെങ്കിലും ഇതിൽ കുറവ് ഇഷ്ടം തോന്നിയ ചിത്രമാണ് ദി ഡബിൾ ലൈഫ് ഓഫ് വെറോണിക്ക്. Zbigniew Zamachowski അഭിനയിച്ച Dekalog - Ten, Three Colors: White എന്നിവ ശരിക്കും ബാക്കിയുള്ളതിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അദ്ദേഹത്തിന്റെ അഭിനയം അല്ലെങ്കിൽ സ്ക്രീൻ പ്രസൻസ് കൊണ്ടായിരിക്കും അങ്ങനെ തോന്നിയത്. താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം മുകളിൽ പറഞ്ഞ Kieślowski സിനിമകൾ.