Sunday, 17 July 2022

Drive (2011) - 100 min

Country: USA
Director: Nicolas Winding Refn
Cast: Ryan Gosling, Carey Mulligan, Bryan Cranston, Christina Hendricks.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജീവിക്കുന്ന പേര് വെളിപ്പെടുത്താത്ത ഒരു ഡ്രൈവറിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ചില സമയങ്ങളിൽ അയാൾ മെക്കാനിക്കാണ്, ചിലപ്പോൾ സ്റ്റണ്ട് ഡ്രൈവർ അല്ലെങ്കിൽ മറ്റൊരു ജോലി. പുതിയ അയൽക്കാരിയെ പരിചയപ്പെടുന്നതോടെ അയാളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു.
Driver: You give me a time and a place, I give you a five minute window. Anything happens in that five minutes and I'm yours. No matter what. Anything happens a minute either side of that and you're on your own. Do you understand?
ജെയിംസ് സാലിസിന്റെ ഡ്രൈവ് എന്ന പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഈ സിനിമ കണ്ടതിനുശേഷമാണ് Ryan Gosling ഫാൻ ആയത്. അതിനുമുമ്പ് ചില സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും, ഈ സിനിമയ്ക്ക് ശേഷമാണ് പുള്ളിയുടെ ഒട്ടുമിക്ക സിനിമകളും തേടിപ്പിടിച്ച് കണ്ടത്. ഇതിപ്പോ മൂന്നാമത്തെ തവണയാണ് ഇത് കാണുന്നത്, സിനിമയിലെ elevator സീൻ അത് ഒരു രക്ഷയില്ലാത്ത രംഗമാണ്. നല്ല fanbase ഉള്ള ഈ സിനിമ ഇതുവരെ കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കാവുന്നതാണ്.
Verdict: Great

Friday, 1 July 2022

Heat (1995) - 170 min

Country: USA
Director: Michael Mann
Cast: Al Pacino, Robert De Niro, Tom Sizemore, Diane Venora.
ഒരു പ്രൊഫഷണൽ കൊള്ളക്കാരനാണ് Neil McCauley. എന്തെങ്കിലും ചെയ്യുമെന്ന് അയാൾ പറഞ്ഞാൽ അതിൽ നിന്ന് പിന്മാറില്ല, അതാണ് അയാളുടെ പ്രകൃതം. ഏകദേശം അതേപോലെ ചിന്തിക്കുന്ന എൽഎപിഡി ലെഫ്റ്റനന്റ് Vincent Hanna വരുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുന്നു.
Al Pacino - De Niro ഇവർ രണ്ടുപേരും Godfather Part 2 ൽ ഉണ്ടായിരുന്നുവെങ്കിലും, കോമ്പിനേഷൻ സീൻസ് ഉണ്ടായില്ല. ഈ സിനിമയിലാണ് അവർ ആദ്യമായി ഒരുമിച്ച് ഒരു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവരുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഈ സിനിമയുടെ iconic moment. De Niro ഫാൻ ആണെങ്കിലും ആ സീനിൽ Al Pacino തന്നെയാണ് സ്കോർ ചെയ്തത്. ആ സീനിൽ തന്നെ പറയുന്നുണ്ട് ഇനി നമ്മൾ കണ്ടുമുട്ടിയാൽ ഒരാളെ ജീവനോടെ ഉണ്ടാകൂ. സിനിമ ആദ്യമായി കണ്ടപ്പോഴും ഇന്ന് വീണ്ടും കാണുമ്പോഴും De Niro ചെയ്ത Neil കഥാപാത്രം തന്നെയാണ് സിനിമയുടെ ജീവൻ എന്ന് വിശ്വസിക്കുന്നു, ചിലപ്പോൾ Al Pacino ഫാൻസ് മാറ്റി പറയും.
Verdict: Great