Friday, 1 July 2022

Heat (1995) - 170 min

Country: USA
Director: Michael Mann
Cast: Al Pacino, Robert De Niro, Tom Sizemore, Diane Venora.
ഒരു പ്രൊഫഷണൽ കൊള്ളക്കാരനാണ് Neil McCauley. എന്തെങ്കിലും ചെയ്യുമെന്ന് അയാൾ പറഞ്ഞാൽ അതിൽ നിന്ന് പിന്മാറില്ല, അതാണ് അയാളുടെ പ്രകൃതം. ഏകദേശം അതേപോലെ ചിന്തിക്കുന്ന എൽഎപിഡി ലെഫ്റ്റനന്റ് Vincent Hanna വരുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുന്നു.
Al Pacino - De Niro ഇവർ രണ്ടുപേരും Godfather Part 2 ൽ ഉണ്ടായിരുന്നുവെങ്കിലും, കോമ്പിനേഷൻ സീൻസ് ഉണ്ടായില്ല. ഈ സിനിമയിലാണ് അവർ ആദ്യമായി ഒരുമിച്ച് ഒരു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവരുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഈ സിനിമയുടെ iconic moment. De Niro ഫാൻ ആണെങ്കിലും ആ സീനിൽ Al Pacino തന്നെയാണ് സ്കോർ ചെയ്തത്. ആ സീനിൽ തന്നെ പറയുന്നുണ്ട് ഇനി നമ്മൾ കണ്ടുമുട്ടിയാൽ ഒരാളെ ജീവനോടെ ഉണ്ടാകൂ. സിനിമ ആദ്യമായി കണ്ടപ്പോഴും ഇന്ന് വീണ്ടും കാണുമ്പോഴും De Niro ചെയ്ത Neil കഥാപാത്രം തന്നെയാണ് സിനിമയുടെ ജീവൻ എന്ന് വിശ്വസിക്കുന്നു, ചിലപ്പോൾ Al Pacino ഫാൻസ് മാറ്റി പറയും.
Verdict: Great

No comments:

Post a Comment