Wednesday 23 October 2019

Closely Watched Trains (1966) - 94 min

Country: Czechoslovakia
Director: Jiří Menzel
Cast: Václav Neckář, Jitka Bendová, Josef Somr, Vlastimil Brodský & Vladimír Valenta.
രണ്ടാം ലോക മഹായുദ്ധകാലത്താണ് കഥ നടക്കുന്നത്. ഭാരമുള്ള പണിയൊന്നും ഇതുവരെ ചെയ്യാത്ത ഒരു കുടുംബത്തിൽ നിന്നും ആണ് Miloš Hrma വരുന്നത്. സ്റ്റേഷൻ ഗാർഡായി ജോലി ലഭിച്ച Miloš എങ്ങനെ പുതിയ സാഹചര്യങ്ങളെ തരണം ചെയ്യുമെന്നും ഒപ്പം ജർമൻ അധിനിവേശ ചെക്കോസ്ലോവാക്യയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും പറയുവാൻ ശ്രമിക്കുന്നുണ്ട് ഈ ചിത്രം.
“Sometimes all it takes is a little push”
Bohumil Hrabalയുടെ 1965ൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയുള്ള ചലച്ചിത്രാവിഷ്കാരമാണ് ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ്. തന്റെ ചുറ്റും നടക്കുന്നത് എന്താണെന്നുപോലും മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒരു സാധുവാണ് നമ്മുടെ നായകൻ. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അവനെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് ചിലരുടെ വാക്കുകളാണ് അതുമല്ലെങ്കിൽ മറ്റുപല കാരണങ്ങൾ കൊണ്ടാകാം. സിനിമയിലെ ഒഴിച്ചുകൂടാൻ കഴിയാത്ത രണ്ട് ഘടകങ്ങളാണ് ലൈംഗികതയും രാഷ്ട്രീയ വിമോചനവും. ഇവ രണ്ടും മാറി മാറി സംവിധായകൻ പല സന്ദർഭങ്ങളിലും ഉപയോഗിക്കുന്നുണ്ട്. മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ ലഭിച്ച ചിത്രം കൂടെയാണ് 1966ൽ പുറത്തിറങ്ങിയ ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ്.
Verdict: Good

No comments:

Post a Comment