Sunday, 20 October 2019

Midsommar (2019) - 147 min

Country: USA, Sweden
Director: Ari Aster
Cast: Florence Pugh, Jack Reynor, William Jackson Harper, Vilhelm Blomgren & Will Poulter.
കോളേജ് വിദ്യാർഥിനിയായ ഡാനി ഇപ്പോൾ കടന്നുപോകുന്നത് ഒരു വിഷമഘട്ടത്തിലൂടെയാണ്. ഏത് നിമിഷം വേണമെങ്കിലും മാനസികമായി തളർന്നു പോകാവുന്ന ഡാനിക്ക് തണലായി നിൽക്കുന്നത് കാമുകനായ ക്രിസ്റ്റിനാണ്. ക്രിസ്റ്റിനും കൂട്ടുകാരും പഠിത്തത്തിന്റെ ഭാഗമായി ഒരു യാത്ര പോകാൻ തയ്യാറെടുക്കുകയാണ്, ആ യാത്രയിലേക്ക് ക്രിസ്റ്റീൻ അവളെയും ക്ഷണിക്കുന്നതോടെ കഥയുടെ ഗതി മാറുന്നു.
ദൃശ്യങ്ങളും അതിന് അനുയോജ്യമായ പാശ്ചാത്യ സംഗീതം കൊണ്ടും സമ്പന്നമാണ് ഈ സിനിമ. ആചാരങ്ങളുടെ ഒരു കലവറയെന്ന് വേണമെങ്കിൽ midsommarനെ വിശേഷിപ്പിക്കാം. വർഷങ്ങളായി നമ്മൾ പിന്തുടരുന്ന ആചാരങ്ങളിൽ എന്തെങ്കിലും ഒരു ചെറിയ കോട്ടം സംഭവിച്ചാൽ അതിനോട് പ്രതികരിക്കുന്നത് പല വിധത്തിലായിരിക്കും നമ്മളെല്ലാവരും. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു സംവിധായകനാണ് അരി ആസ്റ്റർ. അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥകളും അങ്ങനെയുള്ളതായിരിക്കും. എന്നാലും പ്രേക്ഷകനെ ചിന്തിപ്പിക്കാനും അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാനും വഴിയൊരുക്കുന്നുണ്ട് ഓരോ ചിത്രവും. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമയോടുള്ള എതിർപ്പ് നേരത്തെ പ്രകടിപ്പിച്ച വ്യക്തി എന്ന നിലയ്ക്ക് ഈ സിനിമ എനിക്ക് നല്ലൊരു അനുഭവമാണ് നൽകിയത്. ഞാൻ എന്താണോ ഈ സിനിമയിൽ നിന്ന് പ്രതീക്ഷിച്ചത് അത് അതിലും ഭംഗിയായി സംവിധായകന് നൽകുവാൻ സാധിച്ചിട്ടുണ്ട്. Hereditary എന്നാ ആദ്യസിനിമയിലെ ഒരു രംഗം ഇന്നും മനസ്സിൽ നിലകൊള്ളുന്നുണ്ട് അതുപോലെ ഈ സിനിമയും ഇതിലെ രംഗങ്ങളും കുറച്ചുനാൾ തങ്ങി നിൽക്കാനാണ് സാധ്യത.
Verdict: Good

No comments:

Post a Comment