Saturday, 12 October 2019

Come and See (1985) - 142 min

Country: Soviet Union
Director: E. Klimov
Cast: Aleksei Kravchenko & Olga Mironova.
കഥ നടക്കുന്നത് രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ആണ്. രണ്ട് ബെലാറഷ്യൻ കുട്ടികൾ വിജനമായ മണൽ തീരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട തോക്കിനായി തിരച്ചിലിലാണ്. തോക്ക് കണ്ടു പിടിക്കുന്നവർക്ക് ജർമ്മൻ പടക്കെതിരെ പ്രവർത്തിക്കുന്ന സോവിയറ്റ് യൂണിയന്റെ റെസിസ്റ്റൻസ് ഗ്രൂപ്പിൽ ഒരു അംഗമാകാൻ സാധിക്കും. നിർഭാഗ്യവശാൽ Flyoraക്ക് ഒരു തോക്ക് മണ്ണിൽനിന്നും കിട്ടുകയും അതിനുശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
1978ൽ പുറത്തിറങ്ങിയ "I Am from the Fiery Village" എന്ന ബുക്കിനെ ആസ്പദമാക്കി 1985ൽ റിലീസ് ചെയ്ത ദൃശ്യവിസ്മയമാണ് Come and See. ഈ ചിത്രത്തിലൂടെ നാസി പടയുടെ ക്രൂരമായ തമാശകളും മൃഗീയമായ മിലിറ്ററി ചട്ടങ്ങളും പച്ചയായി കാണിച്ചു തരുവാൻ ശ്രമിക്കുന്നുണ്ട് Elem Klimov എന്ന സംവിധായകൻ. സിനിമയിൽ ഉടനീളം മുഴങ്ങി കേൾക്കുന്ന ശബ്ദങ്ങളിൽ ഏറ്റവും ഭയാനകം അവിടെയുള്ള ജനങ്ങളുടെ നിലവിളി ശബ്ദമാണ്. വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച ഈ സിനിമ നമ്മുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത ചില സന്ദർഭങ്ങളാണ്. മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒന്നും തന്നെ മനസ്സിൽ തങ്ങി നൽകുന്നില്ലെങ്കിലും Aleksei Kravchenko, Flyora എന്ന കഥാപാത്രത്തെ മികച്ചതാക്കി. Flyoraയുടെ കണ്ണുകളിൽ ജർമ്മൻ പടയോടുള്ള അവന്റെ രോക്ഷം നമുക്ക് കാണാൻ സാധിക്കും. സ്ഥിരം കണ്ടുവരുന്ന യുദ്ധ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ സിനിമ നിങ്ങൾക്ക് നൽകാൻ പോകുന്നത്. ഇതുവരെ ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമിക്കുക. കണ്ടിരിക്കേണ്ട ഒരു മികച്ച സിനിമയാണ് Come and See.
Verdict: Great

No comments:

Post a Comment