Monday, 14 October 2019

The Colors of the Mountain (2010) - 90 min

Country: Panama
Director: Carlos César Arbeláez
Cast: Aleksei Kravchenko & Olga Mironova.
ഫുട്ബോൾ ആണ് മാനുവലിന്റെ ലോകം. വലുതാകുമ്പോൾ നല്ലൊരു ഗോൾകീപ്പർ ആയിത്തീരാൻ ആണ് അവന്റെ ആഗ്രഹം. അത്യാവശ്യം നന്നായി ചിത്രങ്ങളും വരയ്ക്കും, പഠിത്തത്തിൽ അല്പം പുറകോട്ടാണ് കക്ഷി. അച്ഛൻറെ കയ്യിൽ നിന്നും പിറന്നാൾ സമ്മാനമായി ലഭിച്ച ഫുട്ബോളുമായി കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു മാനുവൽ. അബദ്ധവശാൽ പന്ത് തെറിച്ച മൈനുകൾ കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് ചെന്ന് ചാടി. പിന്നെ അങ്ങോട്ട് പന്ത് എടുക്കാനായി അവർ ചെയ്യുന്ന ശ്രമങ്ങൾ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.
IFFK യിൽ നിന്നും Golden Pheasant Award ലഭിച്ച ചിത്രമാണ് ദ കളേഴ്സ് ഓഫ് ദി മൗണ്ടൈൻ. കൊളംബിയും പനാമയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Carlos César Arbeláez ആണ്. കുട്ടികളുടെ മാത്രം കഥ പറയുന്ന ഒരു സിനിമയായി ഇതിനെ കണക്കാക്കാൻ കഴിയില്ല കാരണം സ്വാതന്ത്ര്യം ഉണ്ടായിട്ടും ഇരുട്ടിൽ കഴിയേണ്ടി വരുന്ന ഒരു ഗ്രാമത്തിൻറെ അവസ്ഥയാണ് ഈ സിനിമയിലൂടെ വരച്ച് കാണിക്കുന്നത്. പുതിയതായി സ്കൂളിലെത്തിയ ടീച്ചറിൻറെ നിലപാടുകൾ വ്യക്തമാക്കുന്ന സന്ദർഭങ്ങൾ നന്നേ ബോധിച്ചു. ജനിച്ചുവളർന്ന മണ്ണിൽ നിൽക്കണമെങ്കിൽ ഗറില്ല പോരാളികളുടെ ഒപ്പം ചേരണം അതല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ച് അവിടെ നിന്ന് പോകണം. ഇതിൽ നിന്നുമെല്ലാം മാറി ചിന്തിക്കുന്നവരെയും ആ ഗ്രാമത്തിൽ നമുക്ക് കാണാൻ സാധിക്കും. മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്നത് കൊച്ചു കുട്ടികൾ തന്നെയാണ്. അവർ ഓരോ പ്രാവശ്യവും പന്ത് എടുക്കാൻ പോകുന്ന രംഗങ്ങൾ മനസ്സിൽനിന്ന് അത്രപെട്ടെന്നൊന്നും മാഞ്ഞുപോകില്ല.
Verdict: Good

No comments:

Post a Comment