Sunday, 22 December 2019

Interstellar (2014) - 169 min

Country: USA
Director: Christopher Nolan
Cast: Matthew McConaughey, Anne Hathaway, Jessica Chastain, Bill Irwin, Ellen Burstyn & Michael Caine.
എഞ്ചിനീയറും മുൻ നാസ പൈലറ്റുമായ ജോസഫ് കൂപ്പർ ഇപ്പോൾ കൃഷി ചെയ്താണ് ജീവിക്കുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിപത്തിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാനായി കൂപ്പർ എൻ‌ഡുറൻസ് എന്നറിയപ്പെടുന്ന ബഹിരാകാശ പേടകത്തിന്റെ പൈലറ്റായി സ്ഥാനമേൽക്കുന്ന.
Interstellar എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ചിത്രമാണ്. ഈ സിനിമയെക്കുറിച്ച് എവിടെ പറഞ്ഞു കേട്ടാലും ഓർമ്മ വരുന്നത് ഇത് തിയേറ്ററിൽ കാണാൻ പോയ ദിവസത്തെ കാര്യമാണ്. ചില കാരണങ്ങളാൽ ഞങ്ങൾ വഴക്കുണ്ടാക്കിയ ദിവസമായിരുന്നു അന്ന്. ഇനി അവളെ ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞിട്ടാണ് ഞാൻ ഈ സിനിമ കാണാൻ കേറുന്നത്, നോളൻ സിനിമ ആയതുകൊണ്ട് ആ കാര്യമൊക്കെ ഞാൻ മറന്ന് ചിത്രം ആസ്വദിച്ച് കണ്ടുതുടങ്ങി. പക്ഷേ സിനിമയുടെ അവസാനം നായിക കാത്തിരിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മയിലേക്ക് വന്നത് ആ കഴിഞ്ഞുപോയ പ്രണയ ദിവസങ്ങളെ കുറിച്ചായിരുന്നു. സിനിമയ്ക്കുശേഷം ഞാൻ അവളെ വിളിക്കാനും പോയില്ല, കാണാനും ശ്രമിച്ചിട്ടില്ല. Yes, I'm a Coward !!!
Interstellar സിനിമയുടെ സ്പെഷ്യൽ ഫീച്ചേഴ്സ് കാണുന്നത് കൊണ്ട് കുറച്ച് കാര്യങ്ങൾ പഠിക്കാനും ചിലത് പുതിയതായി കേൾക്കുവാനും സാധിക്കുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ അറിവ് സമ്മാനിക്കുന്ന ഡോക്യുമെൻററിയാണ് 'The Science of Interstellar'. ബ്ലാക്ക്‌ഹോൾ, വേംഹോൾ എന്നിവയെക്കുറിച്ച് ഒരു ലഘു വിവരണം അതിലൂടെ നൽകുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി 500 ഏക്കർ ധാന്യം നട്ടുപിടിപ്പിച്ചതും പിന്നെ പൊടി കൊടുങ്കാറ്റിന്റെ ഭീകരത ഉണ്ടാക്കിയതും എല്ലാം ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോളൻ ഈ സിനിമയുടെ ഒരു ചെറിയ വിവരണം മാത്രമാണ് Hans Zimmerന് നൽകിയത്, അതിൻറെ അടിസ്ഥാനത്തിൽ ആണ് മ്യൂസിക് കമ്പോസ് ചെയ്ത് തുടങ്ങിയത്. ലണ്ടനിലെ Temple Churchൽ വച്ചാണ് ചില രംഗങ്ങളുടെ സൗണ്ട് റെക്കോർഡ് ചെയ്തത്. മില്ലർ, മാൻ ഗ്രഹങ്ങൾ ഷൂട്ട് ചെയ്തത് ഐസ്‌ലാൻഡിലാണ്.
Verdict: Brilliant

No comments:

Post a Comment