Saturday, 21 December 2019

The Kite Runner (2007) - 127 min

Country: USA
Director: Marc Forster
Cast: Khalid Abdalla, Zekeria Ebrahimi,Ahmad Khan Mahmoodzada & Homayoun Ershadi.
അമീറും ഹസ്സനും കളിക്കൂട്ടുകാരാണ്, അമീറിനെ ആപത്തുകളിൽനിന്നും രക്ഷിക്കുന്നതും ഈ സൗഹൃദമാണ്. ഹസ്സനും അവൻറെ അച്ഛനും അമീറിന്റെ വീട്ടിലെ ജോലിക്കാരാണ്. ഏവരും ഉറ്റു നോക്കിയിരുന്ന പട്ടം പറത്തൽ മത്സര ദിവസത്തിൽ, അവരുടെയെല്ലാം ജീവിതത്തിൽ ചില അനിഷ്ട കാര്യങ്ങൾ സംഭവിക്കുന്നതോടെ കഥ ആരംഭിക്കുന്നു.
രണ്ടായിരത്തി മൂന്നിൽ ഇതേ പേരിൽ പുറത്തിറങ്ങിയ Khaled Hosseiniയുടെ നോവലിൻറെ ചലച്ചിത്രാവിഷ്കാരമാണ് The Kite Runner. സിനിമ സഞ്ചരിക്കുന്ന വഴികളാണ് ഇതിലെ താരം. ചില ആളുകൾ ചിലരുടെ ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ മാത്രം കൊണ്ടുവരാറുണ്ട്. അവർ അവരുടെ ജീവിതത്തിൽ നിന്നും എപ്പോൾ അകലുന്നുവോ അപ്പൊ മുതൽ അവരുടെ കഷ്ടകാലം തുടങ്ങുമെന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. അതുപോലെയാണ് ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളും, ചെയ്ത തെറ്റ് തിരുത്തുവാൻ എല്ലാവർക്കും അവസരം കിട്ടിയെന്നു വരില്ല. പക്ഷേ കിട്ടിയാൽ അത് പാഴാക്കാതിരിക്കാൻ നമ്മളോരോരുത്തരും ശ്രമിക്കണമെന്ന് പറഞ്ഞു പോകുന്നുണ്ട് ഈ സിനിമയിലൂടെ സംവിധായകൻ. സ്പെഷ്യൽ ഫീച്ചേഴ്സിൽ സിനിമയുടെ വഴിത്തിരിവുകൾ ആവുന്ന ചില സീനുകളെ കുറിച്ച് അതിൽ അഭിനയിച്ചവരും പിന്നിൽ പ്രവർത്തിച്ചവരും സംസാരിക്കുന്നുണ്ട്.
Verdict: Good

No comments:

Post a Comment