Sunday, 1 December 2019

The Intern (2015) - 121 min

Country: USA
Director: Nancy Meyers
Cast: Robert De Niro, Anne Hathaway & Rene Russo.
റിട്ടയർമെൻറ് ജീവിതം തനിക്ക് പറഞ്ഞ പണിയല്ലെന്ന് മനസ്സിലാക്കിയ ബെൻ തന്റെ എഴുപതാം വയസ്സിൽ പുതിയ ജോലിക്ക് വേണ്ടി അന്വേഷണം തുടങ്ങുന്നു. ഓൺലൈനിൽ വസ്ത്രം വിൽക്കുന്ന ഒരു കമ്പനിയിൽ ബെൻ ജോലിക്ക് കയറുന്നതോടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം ആരംഭിക്കുന്നു.
വളരെ ചിട്ടയോടെ ജീവിക്കുന്ന ബെൻ എന്ന കഥാപാത്രം ശരിക്കും പറഞ്ഞാൽ ഒരു ഉദാഹരണമാണ്. ഈ കഥാപാത്രത്തോട് ഒരു പ്രത്യേകതരം ഇഷ്ടമാണ്, ചില ചിട്ടകൾ ജീവിതത്തിൽ ഇന്നും പിന്തുടരുന്ന ഒരു വ്യക്തിയാണ് ഞാനും. ഓഷ്യൻസ് സിനിമകളിലെ മോഷണ ശ്രമങ്ങൾ ഓർമ്മിപ്പിക്കുന്ന ഒരു രസകരമായ സീനാണ് ഏറ്റവും ഇഷ്ടം തോന്നിയ സന്ദർഭം. ഈ കഥാപാത്രം റോബർട്ട് ഡി നീറോയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന രീതിയിലാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്, ചിലപ്പോൾ അദ്ദേഹത്തെ മനസ്സിൽ കണ്ട എഴുതിയതാകും. ഈ ഫീൽ ഗുഡ് സിനിമ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒന്നാണ്. എത്ര തവണ വേണമെങ്കിലും കാണാം മടുപ്പ് വരില്ല. ഇതിപ്പോ മൂന്നാം തവണയാണ് ഞാൻ ഈ സിനിമ കാണുന്നത്, റോബർട്ട് ഡി നീറോയുടെ കടുത്ത ഫാൻ ആയതുകൊണ്ടുമാകാം.
Verdict: Good

No comments:

Post a Comment