Sunday, 1 November 2020

Swallow (2019) - 94 min

Country: USA
Director: Carlo Mirabella-Davis
Cast: Haley Bennett, Austin Stowell, Elizabeth Marvel.
സമ്പന്ന കുടുംബത്തിലെ ഒരു അംഗമാണ് ഹണ്ടർ എന്ന യുവതി. ദാമ്പത്യജീവിതത്തിലും ഗാർഹിക ജീവിതത്തിലും അവൾക്ക് സന്തോഷം കണ്ടെത്താൻ കഴിയാതെ പോകുന്നു. അങ്ങനെ ഒരു ദിവസം പതിവിൽ നിന്ന് വ്യത്യസ്തമായി അവൾ ഒരു കാര്യം ചെയ്യുന്നു.
Pica എന്ന് വിശേഷിപ്പിക്കുന്ന രോഗത്തിന് അടിമയാണ് നായികയായ ഹണ്ടർ. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒരു മാനസിക വിഭ്രാന്തിയാണ് ഇത്. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു യുവതിയുടെ കഥയാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. ബാറ്ററി, ആണി പോലെയുള്ള വസ്തുക്കൾ വിഴുങ്ങുന്നത് കണ്ട് നിൽക്കാൻ അല്പം പ്രയാസമാണ്. Dogtooth, Raw പോലെയുള്ള വ്യത്യസ്ത സിനിമകൾ ഇഷ്ടമാണെങ്കിൽ ഇതും കാണാവുന്നതാണ്.
Verdict: Good

No comments:

Post a Comment