Saturday, 7 November 2020

There Will Be Blood (2007) - 158 min

Country: USA
Director: Paul Thomas Anderson
Cast: Daniel Day-Lewis, Paul Dano, Kevin J. O'Connor.
Upton Sinclairന്റെ Oil എന്ന നോവലിനെ ആസ്പദമാക്കി Paul Thomas Anderson തിരക്കഥയെഴുതി സംവിധാനം ചെയ്ത് Epic ഡ്രാമയാണ് There Will Be Blood. Daniel Day-Lewis എന്ന അതുല്യ പ്രതിഭയുടെ പ്രകടനത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല അത്രയ്ക്ക് ഗംഭീരമായാണ് അദ്ദേഹം Daniel Plainview എന്ന കഥാപാത്രവുമായി നമുക്കു മുന്നിൽ എത്തുന്നത്.
ഒരു സിനിമ കണ്ടിട്ട് അതിനെക്കുറിച്ച് എഴുതാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ തന്നെ തീരുമാനിച്ചു ഈ കലാപരിപാടി നിർത്താനുള്ള സമയമായെന്ന്. തുടർന്നും ഇവിടെയൊക്കെ തന്നെ ഉണ്ടാവും, നല്ല സിനിമകൾ കാണാൻ ശ്രമിക്കുകയും ചെയ്യും. ഇനിയങ്ങോട്ട് സിനിമ റിവ്യൂ ഇല്ലെന്ന് മാത്രം. എന്തുകൊണ്ട് ഈ സിനിമ തിരഞ്ഞെടുത്ത എന്ന് ചോദിച്ചാൽ Daniel Day-Lewis അഭിനയം നിർത്തിയത് പോലെ നമ്മളും നിർത്തുന്നു.
പലപ്പോഴായി പറയാൻ തോന്നിയ ചില കാര്യങ്ങൾ ഇവിടെ പറയുന്നു. മറ്റൊരു വ്യക്തിയുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുക. ചില സിനിമകൾ ഇഷ്ടപ്പെടുന്നവർ ഈ ലോകത്ത് ഉണ്ടോ, ഇത് കാണുമ്പോൾ ഉറക്കം വരുന്നു, സിനിമയുടെ സ്പീഡ് വളരെ കുറവാണ് എന്നൊക്കെ കേൾക്കുന്ന സ്ഥിരം സംഭാഷണങ്ങൾ. അതിപ്പോ ഏത് സിനിമ എടുത്ത് നോക്കിയാലും ആർക്കെങ്കിലുമൊക്കെ അത് ഇഷ്ടായി കാണും. പിന്നെ ഉറക്കത്തിന്റെ പ്രശ്നം, അതിനും വേണം ഭാഗ്യം ഒരു സിനിമയ്ക്ക് നിങ്ങളെ ഉറക്കാൻ കഴിയുമെങ്കിൽ അത് സൂക്ഷിച്ചുവെക്കുക പിന്നീട് അത് ഉപകാരപ്പെടും. സിനിമയുടെ സ്പീഡ് അത് വളരെ കുറവാണെങ്കിൽ അത് പരിഹരിക്കാനും നിങ്ങൾക്ക് സാധിക്കും.
Verdict: Great

No comments:

Post a Comment