Wednesday, 30 March 2022

In the Realm of the Senses (1976) - 108 min

Country: Japan
Director: Nagisa Ōshima
Cast: Eiko Matsuda, Tatsuya Fuji.
ഈ സിനിമ കാണുന്നത് വരെ ഏറ്റവും വെറുപ്പ് തോന്നിയ erotic ചിത്രമായിരുന്നു The Piano Teacher. ഇതോടുകൂടി അതങ്ങ് മാറിക്കിട്ടി. 1936-ൽ സദാ അബെ നടത്തിയ ഒരു കലാപരിപാടിയുടെ ദൃശ്യവിസ്മയമാണ് ഈ ചിത്രം.
Nagisa Ōshima രചനയും സംവിധാനവും നിർവ്വഹിച്ച ലൈംഗിക ആർട്ട് ചിത്രമാണ് ഇൻ ദി റിയൽം ഓഫ് ദി സെൻസെസ്. അഭിനേതാക്കൾ തമ്മിലുള്ള ലൈംഗിക രംഗങ്ങൾ നിരവധി ഉള്ളതുകൊണ്ട് പല രാജ്യങ്ങളും സിനിമ നിരോധിച്ചിരുന്നു. കുറേ വർഷങ്ങൾക്ക് ശേഷം ഒക്കെയാണ് ചില രാജ്യങ്ങളിൽ സിനിമ പ്രദർശിപ്പിച്ചത്. ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ കാണാതെ ഇരിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ ഇതിന്റെ ഹാങ്ങോവർ മാറാൻ കുറേ സിനിമകൾ വേറെ കാണേണ്ടിവരും. ഈ സിനിമയെക്കുറിച്ച് മറ്റൊന്നും പറയാനില്ല ഇതിലേക്ക് ഒരു തിരിച്ചുപോക്ക് ഇനി ഉണ്ടാവില്ല.
Verdict: Poor

Tuesday, 29 March 2022

World of Wong Kar Wai (1988-2004)

Wong Kar Wai യുടെ മായിക ലോകത്ത് നിൽക്കുമ്പോൾ ആരെങ്കിലും ഏറ്റവും ഇഷ്ടമുള്ള സംവിധായകൻ ആരാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒന്നേ ഉണ്ടാകൂ.
1) As Tears Go By (1988) 2) Days of Being Wild (1990) 3) Chungking Express (1994) 4) Fallen Angels (1995) 5) Happy Together (1997) 6) In the Mood for Love (2000) 7) 2046 (2004)
Fallen Angels ആണ് ഇതിൽ ഏറ്റവും ഇഷ്ടമുള്ള സിനിമ, ബാക്ക്ഗ്രൗണ്ടിൽ karmacoma പാട്ടും പിന്നെ സിഗററ്റ് വലിച്ച് ചിരിച്ചുകൊണ്ട് നായകന്റെ ഒരു വരവും. അവിടെ തുടങ്ങിയതാണ് Wong Kar Wai സിനിമകളോടുള്ള ഇഷ്ടം. ഹോങ്കോംഗ് സിനിമകളെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് Wong Kar Wai. കൂടുതൽ പ്രേക്ഷകർക്കും Chungking Express അല്ലെങ്കിൽ In the Mood for Love എന്നീ സിനിമകളോടാണ് താല്പര്യം..
Verdict: Great

Saturday, 26 March 2022

The Medium (2021) - 130 min

Country: Thailand
Director: Banjong Pisanthanakun
Cast: Narilya Gulmongkolpech, Sawanee Utoomma, Sirani Yankittikan, Yasaka Chaisorn.
ഒരു ഡോക്യുമെന്ററി സംഘം തായ്‌ലൻഡിന്റെ വടക്കുകിഴക്കൻ പ്രദേശമായ ഇസാനിലേക്ക് യാത്ര ചെയ്യുന്നു. പ്രാദേശിക ദേവനായ ബയാന്റെ ആത്മാവ് ഉൾക്കൊള്ളുന്ന നിം എന്ന മാധ്യമത്തിന്റെ ദൈനംദിന ജീവിതം ഒപ്പിയെടുക്കാൻ ആണ് അവരുടെ ശ്രമം.
നല്ല ചൂടുള്ള സമയത്താണ് ഈ സിനിമ ആദ്യമായി കാണാൻ ശ്രമിച്ചത്, വലിയ താല്പര്യം തോന്നാത്തത് കൊണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും സംഭവം നിർത്തി കിടന്നുറങ്ങി. കഴിഞ്ഞ ദിവസം കണ്ടപ്പോൾ നേരത്തെ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി ചില ഘടകങ്ങൾ ഒപ്പമുണ്ടായിരുന്നു. മഴ, തണുപ്പ്, കാറ്റ് ഒക്കെയുള്ള നല്ല മുഹൂർത്തം നോക്കി സിനിമ ഒന്നൂടെ കണ്ടുതുടങ്ങി. വ്യത്യസ്തമായ ഒരു അനുഭവമാണ് സിനിമ നൽകിയത്. The Wailing എന്ന കൊറിയൻ സിനിമയുടെ കഥയെഴുതിയ Na Hong-jin തന്നെയാണ് ഈ സിനിമയുടേയും കഥ എഴുതിയിരിക്കുന്നത്. വെറുതെയല്ല പ്രകൃതി ഒരു വലിയ ഘടകമായി ഈ സിനിമയിൽ മാറിയത്.
Verdict: Good

Sunday, 20 March 2022

The Whaler Boy (2020) - 93 min

Country: Russia
Director: Philipp Yuryev
Cast: Vladimir Onokhov, Vladimir Lyubimtsev, Kristina Asmus.
ലെഷ്ക റഷ്യയുടെ കിഴക്കൻ പ്രദേശമായ ചുക്കോട്ട്കയിലെ ഒരു വിദൂര ഗ്രാമത്തിൽ ആണ് താമസിക്കുന്നത്. അവിടെ ഇന്റർനെറ്റ് ഉപയോഗം തുടങ്ങിയിട്ടേയുള്ളൂ. ഹോളിസ്വീറ്റ്_999 എന്ന് വിളിപ്പേരുള്ള ഒരു യുവതിയെ ലെഷ്ക ഇന്റർനെറ്റ്‌ വഴി പരിചയപ്പെടുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
ഈ സമയത്ത് റഷ്യയിൽ പോകുന്നത് കുറച്ച് റിസ്ക് ആണ്, എന്നാലും ഇന്നത്തെ യാത്ര റഷ്യയിലെ ഒരു ഗ്രാമത്തിലേക്കാണ്. തിമിംഗലവേട്ട പ്രധാന തൊഴിലായ ഒരു ഗ്രാമത്തിലേക്ക് ഇന്റർനെറ്റ്‌ വരുമ്പോൾ സ്വാഭാവികമായും കൗമാരക്കാരെ അത് ബാധിക്കും. ക്യാം സൈറ്റുകളിലേക്ക് അവർ പ്രവേശിക്കുന്നതോടെ വിദേശസ്ത്രീകളുടെ സൗന്ദര്യത്തിനു മുന്നിൽ അവർ കീഴടങ്ങുകയാണ്. ലെഷ്‌കയുടെ ലോകം ലാപ്‌ടോപ്പ് സ്‌ക്രീനിന്റെ വലുപ്പത്തിലേക്ക് ചുരുങ്ങിയതിനുശേഷം സംഭവിക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഏറ്റവും ഇഷ്ടം തോന്നിയത് അതിലെ യാത്രകളും പിന്നെ ഭംഗിയുള്ള പ്രദേശങ്ങളുമാണ്.
Verdict: Good

Sunday, 6 March 2022

The Dry (2020) - 117 min


Country: Australia
Director: Robert Connolly
Cast: Eric Bana, Genevieve O'Reilly, Keir O'Donnell, John Polson.
തന്റെ ബാല്യകാല സുഹൃത്ത് ലൂക്ക് ഹാഡ്‌ലറുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ആരോൺ ഫാൽക്ക് ജന്മനാടായ കീവാരയിലേക്ക് പോവുകയാണ്. അവിടെവച്ച് ലൂക്കിന്റെ മാതാപിതാക്കൾ അയാളുമായി സംസാരിക്കുന്നു, തുടർന്ന് ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കാൻ അഭ്യർത്ഥിക്കുന്നു.
എറിക് ബാന നായകനായി എത്തുന്ന ഓസ്‌ട്രേലിയൻ മിസ്റ്ററി ഡ്രാമ ചിത്രമാണ് ദി ഡ്രൈ. 2016ൽ പുറത്തിറങ്ങിയ ജെയ്ൻ ഹാർപ്പറിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ ബോക്‌സ് ഓഫീസിൽ വിജയം നേടിയ ചിത്രത്തിന് നല്ല പ്രതികരണമാണ് പൊതുവേ ലഭിച്ചത്. ഇൻവെസ്റ്റിഗേഷൻ സിനിമകൾ താല്പര്യമുള്ളവർക്ക് കാണാവുന്ന നല്ലൊരു ഓസ്ട്രേലിയൻ ചിത്രം തന്നെയാണ് ദി ഡ്രൈ.
Verdict: Good