Wednesday, 15 June 2022

The Green Knight (2021) - 130 min

Country: USA
Director: David Lowery
Cast: Dev Patel, Alicia Vikander, Joel Edgerton, Sarita Choudhury, Sean Harris, Ralph Ineson.
Gawain തന്റെ അമ്മാവനായ ആർതർ രാജാവിനൊപ്പം വട്ടമേശയിൽ ഇരിക്കുമ്പോഴാണ് ഗ്രീൻ നൈറ്റ്‌ ആ സദസ്സിലേക്ക് കടന്നുവരുന്നത്. അവിടെയുള്ള ആർക്കുവേണമെങ്കിലും അയാളോടൊപ്പം ഒരു മത്സരം കളിക്കാം, ജയിക്കുന്ന വ്യക്തിക്ക് അയാളുടെ ആയുധം ലഭിക്കും.
ഒരു മുത്തശ്ശി കഥ വായിക്കുന്ന പോലെ ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രമാണ് The Green Knight. നൂറ് ആളുകൾ ഈ സിനിമ കണ്ടാൽ, ചിലപ്പോൾ തൊണ്ണൂറ് പേർക്കും എതിർ അഭിപ്രായം ആയിരിക്കും. A24 ആണ് ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും, നഷ്ടം സംഭവിച്ചില്ലെന്ന് തോന്നുന്നു. ഛായാഗ്രഹണം, സംഗീതം, അഭിനയം എന്നിവ എടുത്തു പറയേണ്ട കാര്യങ്ങളാണ്, ശരിക്കും പറഞ്ഞാൽ ചില രംഗങ്ങൾ കാണുമ്പോൾ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള രാജാക്കന്മാരുടെ കാര്യമൊക്കെ ചിലപ്പോൾ ഓർമ്മ വന്നേക്കാം, അല്ല വരുമായിരിക്കും അത്ര ഉറപ്പില്ല.
Verdict: Good

No comments:

Post a Comment