Saturday, 11 February 2023

The Banshees of Inisherin (2022) - 114 min

Countries: Ireland, UK, USA
Director: Martin McDonagh
Cast: Colin Farrell, Brendan Gleeson, Kerry Condon, Barry Keoghan.
1923-ലെ ഐറിഷ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനത്തിൽ നടക്കുന്ന ഒരു സാങ്കൽപ്പിക കഥയാണ് ഇത്. കോം ഡോഹെർട്ടി പെട്ടെന്ന് തന്റെ ആജീവനാന്ത സുഹൃത്തായ പാഡ്രൈക് സില്ലെബായിനെ അവഗണിക്കാൻ തുടങ്ങുന്നു.
മാർട്ടിൻ മക്‌ഡൊണാഗ് സംവിധാനം ചെയ്ത 2022-ൽ പുറത്തിറങ്ങിയ ബ്ലാക്ക് കോമഡി ചിത്രമാണ് ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ. 2008ൽ പുറത്തിറങ്ങിയ In Bruges എന്ന സിനിമയ്ക്ക് ശേഷം Colin Farrell-Brendan Gleeson ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ. മികച്ച ചിത്രം , മികച്ച സംവിധായകൻ , മികച്ച നടൻ, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ഒറിജിനൽ തിരക്കഥ എന്നിവയുൾപ്പെടെ 95- ാമത് അക്കാദമി അവാർഡുകളിൽ ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ ഒമ്പത് നോമിനേഷനുകൾ നേടിയിട്ടുണ്ട്. ഇത്രയും ചെറിയ ഒരു ത്രഡ് വച്ചിട്ട് ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കിയെടുക്കാൻ വളരെ പ്രയാസമാണ്, മാർട്ടിൻ മക്ഡൊണാഗ് നിങ്ങൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഇദ്ദേഹത്തിന്റെ Seven Psychopaths ഒഴികെ ബാക്കി മൂന്ന് സിനിമയും വളരെയധികം ഇഷ്ടമുള്ള സിനിമകളാണ്. ഒരു നല്ല സിനിമ കാണാൻ താല്പര്യമുള്ളവർക്ക് കണ്ടു നോക്കാവുന്ന ഒന്നാണ് ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ.
Verdict: Great

No comments:

Post a Comment