Sunday, 29 October 2023

Saw X (2023) - 118 min

Countries: USA
Director: Kevin Greutert
Cast: Tobin Bell, Shawnee Smith, Synnøve Macody Lund, Steven Brand & Renata Vaca.
ആദ്യ രണ്ടു ഭാഗത്തിന്റെ ഇടയിൽ സംഭവിക്കുന്ന കഥയാണ് Saw X ന്റെ. Saw ഫിലിം സീരീസിലെ പത്താമത്തെ ചിത്രം. ജോൺ ക്രാമർ മെക്സിക്കോയിലേക്ക് യാത്ര ചെയ്യുകയാണ്. മസ്തിഷ്ക അർബുദം ബാധിച്ചതിനാൽ അയാൾക്ക് ഇനി കുറച്ച് മാസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
"Out of all the men to cheat, you pick John Kramer? I mean, I call that epic bad luck"
Saw X 2023 സെപ്റ്റംബർ 29-ന് ലയൺസ്ഗേറ്റ് ഫിലിംസ് തിയേറ്ററിൽ റിലീസ് ചെയ്തു. ഇത് ലോകമെമ്പാടും $81 മില്യൺ സമ്പാദിക്കുകയും നിരൂപകരിൽ നിന്ന് പൊതുവെ നല്ല അഭിപ്രായം നേടിയെടുക്കുകയും ചെയ്തു. 2004ൽ ഇറങ്ങിയ ആദ്യ Saw സിനിമ തന്നെയാണ് ഇന്നും പ്രിയപ്പെട്ടത്. അതിനുശേഷം വന്നതെല്ലാം ഒരു തട്ടിക്കൂട്ട് പടങ്ങൾ ആയിരുന്നു. Saw VI ആണ് പിന്നെയും Saw ഫിലിം സീരീസിന് ഒരു പുതുജീവൻ നൽകിയത്. Saw VI ന് ശേഷം വന്ന ഏറ്റവും നല്ല ചിത്രമാണ് Saw X. സാധാരണ ഒന്നര മണിക്കൂറാണ് Saw സിനിമകളുടെ ദൈർഘ്യം, എന്നാൽ ഈ സിനിമ ഏകദേശം രണ്ട് മണിക്കൂർ അടുത്തുണ്ട്. അതിന് കാരണം ഈ സിനിമ കൂടുതലും focus ചെയ്യുന്നത് നായകന്റെ ജീവിതമാണ്.
Verdict: Good

No comments:

Post a Comment