Friday, 18 October 2019

Børning (2014) - 90 min

Country: Norway
Director: Hallvard Bræin
Cast: Anders Baasmo Christiansen, Ida Husøy, Sven Nordin, Trond Halbo, Jenny Skavlan & Otto Jespersen.
മെക്കാനിക്കായ റോയ് ഇപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഒപ്പം ഒരാഴ്ച താമസിക്കുന്നതിനായി മകൾ വരുന്നതോടെ അയാളുടെ കാര്യങ്ങൾ അവതാളത്തിൽ ആവുകയാണ്. റോയ്ക്ക് കാറുകളോട് ഒരു പ്രത്യേകതരം ഇഷ്ടമാണ്. അങ്ങനെയിരിക്കെ TT എന്നറിയപ്പെടുന്ന വില്ലൻ റോയിനെ ഒരു കാർ റേസിംഗിലേക്ക് വെല്ലുവിളിക്കുകയാണ്.
ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത് നോർവീജിയൻ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്നാണ്. ഒന്നാം ഭാഗം 2014ൽ ആണ് ഇറങ്ങിയത്. അതാത് സമയങ്ങളിൽ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്. കൊല്ലും കൊലയും ഒന്നുമില്ലാതെ റിലാക്സ് ചെയ്ത് കാണാൻ കഴിയുന്ന ഒരു നല്ല സിനിമയാണ് Børning. ഒന്നാമത്തേത് പോലെ രസകരമായ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രവണത രണ്ടാം ഭാഗത്തിലും കാണാൻ സാധിക്കും . Anders Baasmo Christiansen തന്നെയാ രണ്ട് സിനിമകളിലും നായകൻറെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. 2020ൽ ഈ സിനിമയുടെ മൂന്നാമത്തെ ഭാഗം റിലീസ് ചെയ്യുമെന്ന് കേൾക്കുന്നുണ്ട്.
Verdict: Good

No comments:

Post a Comment