Wednesday, 16 October 2019

Inch' Allah (2012) - 100 min

Country: Canada
Director: Anaïs Barbeau-Lavalette
Cast: Évelyne Brochu, Sabrina Ouazani, Sivan Levy & Yousef Sweid.
കനേഡിയൻ സിറ്റിസനായ Chloé അഭയാർത്ഥി ക്യാമ്പുകളിൽ ഗർഭിണികളായ പാലസ്റ്റീൻ സ്ത്രീകളെ ശുശ്രൂഷിച്ച് വരുകയായിരുന്നു. അവൾ താമസിക്കുന്നത് Ava എന്ന കൂട്ടുകാരിയുടെ ഒപ്പം ജെറുസലേമിൽ ആണ്, Ava ഇസ്രായേലിൻറെ പ്രതിരോധ സേനയിൽ ജോലി നോക്കുന്ന വ്യക്തിയാണ്. ഇസ്രയേലും പാലസ്തീനും തമ്മിൽ സംഘർഷം വന്നപ്പോൾ എന്ത് ചെയ്യണം ആരോടൊപ്പം നിൽക്കണം എന്നൊന്നും മനസ്സിലാകാതെ നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥയിലൂടെ Chloé കടന്നുപോകുന്നത്.
ഇസ്രയേൽ പാലസ്തീൻ സംഘർഷം ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ഇതിനോടകം കുറേ ഇറങ്ങിയിട്ടുണ്ട്. അതിൽ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന രണ്ടു ചിത്രങ്ങളാണ് 2005ൽ ഇറങ്ങിയ പാരഡൈസ് നൌവും 2013ൽ പുറത്തിറങ്ങിയ ഒമർ എന്ന ചിത്രവും. പ്രത്യക്ഷത്തിൽ സംവിധായകൻ നമുക്ക് കാണിച്ചുതരുന്നത് അവിടെയുള്ള ജനങ്ങളുടെ കഷ്ടപ്പാടുകൾ തന്നെയാണ്. മനുഷ്യജീവന് അവർ നൽകുന്ന വില കണ്ടാൽ അതിശയിച്ചു പോകും, ഒരാളെ കൊല്ലുന്നത് പോലും അവിടെ നിസാര സംഭവമാണ്. കേന്ദ്രകഥാപാത്രമായ Chloé എന്ന കഥാപാത്രം കൈകാര്യം ചെയ്തത് കനേഡിയൻ അഭിനേത്രിയായ Evelyne Brochu. പാരഡൈസ് നൌ ഒക്കെ ഇഷ്ടമായവർക്ക് ഈ സിനിമയും ഒന്ന് കണ്ട് നോക്കാവുന്നതാണ്. ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ലന്ന് വിചാരിക്കുന്നു.
Verdict: Good

No comments:

Post a Comment