Wednesday, 25 May 2022

Sweetie, You Won’t Believe It (2020) - 84 min

Country: Kazakhstan
Director: Yernar Nurgaliyev
Cast: Daniar Alshinov, Asel Kaliyeva, Azamat Marklenov.
ഭാര്യയുമായി നിസ്സാരമായ ഒരു കലഹത്തിന് ശേഷം, ദാസ്താനും അവന്റെ സുഹൃത്തുക്കളും ഒരു യാത്ര പോകുന്നു. ആകസ്മികമായി ഒരു കൊലപാതകത്തിന് അവർ സാക്ഷ്യം വഹിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
ദാസ്താനും കൂട്ടരും വിചാരിക്കുന്നത് മറ്റ് വരാണ് സൈക്കോകൾ, അവർ വിചാരിക്കുന്നത് ഇവരാണ് സൈക്കോകൾ. അതിനിടയിൽ ശരിക്കുമുള്ള ഒരു സൈക്കോ കടന്നുവരുന്നു. ഇത് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും സിനിമയിൽ അല്പം ചിരിക്കാൻ ഉണ്ടാകുമെന്ന്. Väinö Riikkilä യുടെ ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് Yernar Nurgaliyev ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഈ ഒന്നരമണിക്കൂർ ഉള്ള സിനിമയിൽ കുറച്ച് കോമഡിയും ഹൊററും ഒക്കെയുണ്ട്, ഇങ്ങനെയുള്ള സിനിമകൾ താല്പര്യമുള്ളവർക്ക് കാണാം.
Verdict: Average

No comments:

Post a Comment