Wednesday, 1 June 2022

Paris, 13th District (2021) - 106 min

Country: France
Director: Jacques Audiard
Cast: Lucie Zhang, Makita Samba, Noémie Merlant, Jehnny Beth.
നഗ്നയായ Émilie യെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ആദ്യകാഴ്ചയിൽ തന്നെ Camille യുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു അവൾ. Camille അവിടെ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയാണ്. Émilie ക്ക് Camille നെ ഇഷ്ടമാണ്, പക്ഷേ അയാൾക്ക് ഇഷ്ടം മറ്റൊരാളെയാണ്.
ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ്, അതിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല. കഥാപാത്രങ്ങളുടെ നിറവുമായി ഇതിന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും അറിയില്ല. പൊതുവേ നല്ല അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ തുടക്കം പോലെ തന്നെ പല രംഗങ്ങളിലും കേന്ദ്രകഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ വസ്ത്രം ധരിക്കാതെ നടക്കുന്നത് കാണാം. അതുപോലെതന്നെ അവർക്കിടയിൽ ചില intimate സീൻസ് ഉള്ളതുകൊണ്ട് കാണുന്നവർ അതും കൂടി മനസ്സിൽ വയ്ക്കുക.
Verdict: Good

No comments:

Post a Comment