Tuesday 31 December 2019

Personal Favourites - 2019 Edition

The Peanut Butter Falcon
Article 15
Parasite
Midsommar
Lucifer
Kumbalangi Nights
Asuran
Kaithi
Android Kunjappan Ver 5.25
The Sky Is Pink
Joker
Agent Sai Srinivasa Athreya
Unda
Thanneer Mathan Dinangal
Virus
Super Deluxe
Us
Uri: The Surgical Strike
Gully Boy
Kavaludaari

Sunday 29 December 2019

Avatar (2009) - 162 min

Country: USA
Director: James Cameron
Cast: Sam Worthington, Zoe Saldana, Stephen Lang, Michelle Rodriguez & Sigourney Weaver.
2154ൽ മനുഷ്യർ ഭൂമിയുടെ പ്രകൃതിവിഭവങ്ങളെ നശിപ്പിച്ചതിന് ശേഷം നേരെ പണ്ടോറയിലേക്ക് പോവുകയാണ്. അവിടെ അവർക്ക് ചില ലക്ഷ്യങ്ങളുണ്ട്, അതിന് തടസ്സം നിൽക്കുന്നവരെ ഇല്ലാതാക്കാനും അവർ മടിക്കില്ല.
പണ്ടോറ എന്നാ മായിക ലോകത്തേക്ക് ഒരു തിരിച്ചുപോക്ക് നടത്തണമെന്ന് കുറെയായി ആലോചിക്കുന്നു. ഇറങ്ങിയ സമയത്ത് എന്റെ ഒരു സുഹൃത്ത് ഈ സിനിമയുടെ ക്ലൈമാക്സ് സീനിൽ സംവിധായകൻ വരുത്തിയ പാളിച്ചകളെ കുറിച്ച് സംസാരിച്ചത് ഓർത്തുപോവുകയാണ്, പറഞ്ഞുവരുന്നത് നായിക നായകന്റെ മുഖത്ത് ഓക്സിജൻ മാസ്ക് വച്ചുകൊടുക്കുന്ന സീനാണ്. അതിനൊക്കെ വ്യക്തമായ എക്സ്പ്ലനേഷൻ നൽകാൻ സിനിമ കണ്ട് വേറൊരാൾക്ക് പറ്റുന്ന രീതിയിൽ തന്നെയാണ് ജെയിംസ് കാമറൂൺ ചിത്രം എടുത്തു വച്ചിരിക്കുന്നത്. ഒരു ദശാബ്ദക്കാലം ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു അവതാർ, 2019ൽ അവഞ്ചേഴ്‌സ്: എൻഡ് ഗെയിം മറികടക്കുന്നതിനുമുമ്പ് വരെ. ഈ ചിത്രത്തിന്റെ നാല് ഭാഗങ്ങളാണ് വരാനിരിക്കുന്നത്, അതിൽ രണ്ടാം ഭാഗം 2021ൽ പുറത്തിറങ്ങും. അതിന് മുന്നോടിയായി ഈ സിനിമ ഒന്നൂടെ റീ റിലീസ് ചെയ്യുമെന്ന് കേൾക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവഞ്ചേഴ്‌സ്: എൻഡ് ഗെയിം കളക്ഷൻ റെക്കോർഡ് ഒരു പഴങ്കഥയാകും.
Verdict: Great

Saturday 28 December 2019

Bourne Series (2002-2016)

The Bourne Identity (2002)
The Bourne Supremacy (2004)
The Bourne Ultimatum (2007)
The Bourne Legacy (2012)
Jason Bourne (2016)

ഇറ്റാലിയൻ മത്സ്യത്തൊഴിലാളികൾ മെഡിറ്ററേനിയൻ കടലിൽ നിന്നും ഒരു അമേരിക്കൻ പൗരനെ രക്ഷിക്കുന്നതോടെ കഥ ആരംഭിക്കുന്നു. ഓർമ്മശക്തി നഷ്ടമായ ആ വ്യക്തി തന്റെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്താൻ ശ്രമിക്കുകയാണ്, ഒപ്പം അയാളെ കൊല്ലാൻ ശ്രമിച്ചവരെയും.
ബോൺ സീരീസിൽ മൊത്തം അഞ്ച് സിനിമകളാണ് അതിനെ തന്നെ ഇങ്ങനെ തരംതിരിക്കാം ക്ലാസിക് ബോൺ ട്രൈലോജി, spin-off ആയ ബോൺ ലെഗസി പിന്നെ ബോൺ സിനിമകളുടെ എപ്പിലോഗ്. പത്ത് വർഷം മുമ്പ് കോളേജിൽ പഠിക്കുന്ന സമയത്താണ് ഈ സിനിമ ആദ്യമായി കാണുന്നത് അപ്പോൾ ഈ സിനിമ അറിയപ്പെട്ടിരുന്നത് ബോൺ ട്രൈലോജി എന്നായിരുന്നു. അന്ന് മുതൽ ഇന്ന് വരെ ആരെങ്കിലും ത്രില്ലർ സിനിമകൾ ചോദിച്ചാൽ ആദ്യം പറഞ്ഞു കൊടുക്കുന്നത് ഈ ട്രൈലോജി ആണ്. അവസാനം ഇറങ്ങിയ രണ്ട് ബോൺ സിനിമകളായ ബോൺ ലെഗസിയും ജേസൺ ബോണും അത്ര ഇഷ്ടം തോന്നിയില്ല. എല്ലാ സിനിമയിലും അവർ ഒരു പാറ്റേൺ പിന്തുടരുന്നുണ്ട് നല്ലൊരു ചേസിങ് സീൻ പിന്നെ ഒരു one on one ഫൈറ്റ് സീനും, ഇത് രണ്ടും നിർബന്ധമാണ് ബോൺ സിനിമകളിൽ. ബോൺ സീരീസിൽ ഏറ്റവും ഇഷ്ടമുള്ളത് ബോൺ അൾട്ടിമേറ്റം ആണ്. അതിനെ സ്റ്റൈലിഷ് മൂവി എന്നൊക്കെ വിശേഷിപ്പിക്കാം, പോരാത്തതിന് ആ സിനിമ മൂന്ന് ഓസ്കാർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. Robert Ludlumന്റെ മൂന്ന് നോവലാണ് ട്രൈലോജി ആയി രൂപം കൊണ്ടത്.
Verdict: Good

Wednesday 25 December 2019

Ready Player One (2018) - 140 min

Country: USA
Director: Steven Spielberg
Cast: Tye Sheridan, Olivia Cooke, Ben Mendelsohn, T.J. Miller, Simon Pegg & Mark Rylance.
കഥ നടക്കുന്നത് 2045ൽ ആണ്. ആളുകൾ കൂടുതൽ നേരം ചിലവഴിക്കുന്നത് OASIS എന്ന് വിളിക്കുന്ന വെർച്ചൽ റിയാലിറ്റിയുടെ ലോകത്താണ്. അങ്ങനെയിരിക്കെ OASIS കണ്ടുപിടിച്ച James Halliday മരിക്കുകയും, അടുത്ത പിൻഗാമി ആരെന്ന് ചോദ്യം ഉയരുകയും ചെയ്തു. അതിനുവേണ്ടി Halliday മരിക്കുന്നതിനുമുമ്പ് ഒരു മത്സരം ഉണ്ടാക്കിയിരുന്നു, ആര് അത് ജയിക്കുന്നുവോ അവരാണ് അടുത്ത OASISന്റെ ഉടമസ്ഥൻ.
വീഡിയോ ഗെയിംസ് ഒക്കെ കളിച്ചിട്ടുള്ള ഒരാൾക്ക് വളരെ അടുത്ത് നിൽക്കുന്ന കഥയായി തോന്നാം. ഇതുപോലെയുള്ള ഒരു വിഷയം സ്റ്റീവൻ സ്പിൽബർഗ്ഗ് എങ്ങനെ അവതരിപ്പിക്കുമെന്ന് ഒരു ആശങ്കയുണ്ടായിരുന്നു. ഒട്ടും തന്നെ ബോറടിപ്പിക്കാതെ വെർച്ചൽ റിയാലിറ്റിയുടെ ലോകത്തേക്ക് നമ്മെ കൊണ്ടുപോകാനാണ് ഈ സിനിമയിലൂടെ സ്പിൽബർഗ്ഗ് ശ്രമിക്കുന്നത്. സ്പിൽബർഗ്ഗിന്റെ Saving Private Ryan എന്ന ചിത്രത്തിൻറെ വിഷ്വൽ എഫക്റ്റസ് ചെയ്ത അതെ ടീമാണ് ഈ സിനിമയുടെയും വിഷ്വൽ എഫക്റ്റസ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിൽ ഒരു സർപ്രൈസ് സീനുണ്ട്, വളരെ പ്രശസ്തമായ ഒരു ക്ലാസിക് സിനിമയുടെ രംഗം റീ ക്രിയേറ്റ് ചെയ്യാൻ നോക്കുന്നുണ്ട് സ്പിൽബർഗ്ഗ്. സിനിമയുടെ അറുപത് ശതമാനം വെർച്ചൽ ലോകത്തും ബാക്കി നാൽപത് ശതമാനം ഭൂമിയിൽ എന്ന കോൺസെപ്റ്റ് ആണ് ചിത്രം പിന്തുടരുന്നത്.
Verdict: Good

Sunday 22 December 2019

Interstellar (2014) - 169 min

Country: USA
Director: Christopher Nolan
Cast: Matthew McConaughey, Anne Hathaway, Jessica Chastain, Bill Irwin, Ellen Burstyn & Michael Caine.
എഞ്ചിനീയറും മുൻ നാസ പൈലറ്റുമായ ജോസഫ് കൂപ്പർ ഇപ്പോൾ കൃഷി ചെയ്താണ് ജീവിക്കുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിപത്തിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാനായി കൂപ്പർ എൻ‌ഡുറൻസ് എന്നറിയപ്പെടുന്ന ബഹിരാകാശ പേടകത്തിന്റെ പൈലറ്റായി സ്ഥാനമേൽക്കുന്ന.
Interstellar എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ചിത്രമാണ്. ഈ സിനിമയെക്കുറിച്ച് എവിടെ പറഞ്ഞു കേട്ടാലും ഓർമ്മ വരുന്നത് ഇത് തിയേറ്ററിൽ കാണാൻ പോയ ദിവസത്തെ കാര്യമാണ്. ചില കാരണങ്ങളാൽ ഞങ്ങൾ വഴക്കുണ്ടാക്കിയ ദിവസമായിരുന്നു അന്ന്. ഇനി അവളെ ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞിട്ടാണ് ഞാൻ ഈ സിനിമ കാണാൻ കേറുന്നത്, നോളൻ സിനിമ ആയതുകൊണ്ട് ആ കാര്യമൊക്കെ ഞാൻ മറന്ന് ചിത്രം ആസ്വദിച്ച് കണ്ടുതുടങ്ങി. പക്ഷേ സിനിമയുടെ അവസാനം നായിക കാത്തിരിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മയിലേക്ക് വന്നത് ആ കഴിഞ്ഞുപോയ പ്രണയ ദിവസങ്ങളെ കുറിച്ചായിരുന്നു. സിനിമയ്ക്കുശേഷം ഞാൻ അവളെ വിളിക്കാനും പോയില്ല, കാണാനും ശ്രമിച്ചിട്ടില്ല. Yes, I'm a Coward !!!
Interstellar സിനിമയുടെ സ്പെഷ്യൽ ഫീച്ചേഴ്സ് കാണുന്നത് കൊണ്ട് കുറച്ച് കാര്യങ്ങൾ പഠിക്കാനും ചിലത് പുതിയതായി കേൾക്കുവാനും സാധിക്കുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ അറിവ് സമ്മാനിക്കുന്ന ഡോക്യുമെൻററിയാണ് 'The Science of Interstellar'. ബ്ലാക്ക്‌ഹോൾ, വേംഹോൾ എന്നിവയെക്കുറിച്ച് ഒരു ലഘു വിവരണം അതിലൂടെ നൽകുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി 500 ഏക്കർ ധാന്യം നട്ടുപിടിപ്പിച്ചതും പിന്നെ പൊടി കൊടുങ്കാറ്റിന്റെ ഭീകരത ഉണ്ടാക്കിയതും എല്ലാം ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോളൻ ഈ സിനിമയുടെ ഒരു ചെറിയ വിവരണം മാത്രമാണ് Hans Zimmerന് നൽകിയത്, അതിൻറെ അടിസ്ഥാനത്തിൽ ആണ് മ്യൂസിക് കമ്പോസ് ചെയ്ത് തുടങ്ങിയത്. ലണ്ടനിലെ Temple Churchൽ വച്ചാണ് ചില രംഗങ്ങളുടെ സൗണ്ട് റെക്കോർഡ് ചെയ്തത്. മില്ലർ, മാൻ ഗ്രഹങ്ങൾ ഷൂട്ട് ചെയ്തത് ഐസ്‌ലാൻഡിലാണ്.
Verdict: Brilliant

Saturday 21 December 2019

The Kite Runner (2007) - 127 min

Country: USA
Director: Marc Forster
Cast: Khalid Abdalla, Zekeria Ebrahimi,Ahmad Khan Mahmoodzada & Homayoun Ershadi.
അമീറും ഹസ്സനും കളിക്കൂട്ടുകാരാണ്, അമീറിനെ ആപത്തുകളിൽനിന്നും രക്ഷിക്കുന്നതും ഈ സൗഹൃദമാണ്. ഹസ്സനും അവൻറെ അച്ഛനും അമീറിന്റെ വീട്ടിലെ ജോലിക്കാരാണ്. ഏവരും ഉറ്റു നോക്കിയിരുന്ന പട്ടം പറത്തൽ മത്സര ദിവസത്തിൽ, അവരുടെയെല്ലാം ജീവിതത്തിൽ ചില അനിഷ്ട കാര്യങ്ങൾ സംഭവിക്കുന്നതോടെ കഥ ആരംഭിക്കുന്നു.
രണ്ടായിരത്തി മൂന്നിൽ ഇതേ പേരിൽ പുറത്തിറങ്ങിയ Khaled Hosseiniയുടെ നോവലിൻറെ ചലച്ചിത്രാവിഷ്കാരമാണ് The Kite Runner. സിനിമ സഞ്ചരിക്കുന്ന വഴികളാണ് ഇതിലെ താരം. ചില ആളുകൾ ചിലരുടെ ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ മാത്രം കൊണ്ടുവരാറുണ്ട്. അവർ അവരുടെ ജീവിതത്തിൽ നിന്നും എപ്പോൾ അകലുന്നുവോ അപ്പൊ മുതൽ അവരുടെ കഷ്ടകാലം തുടങ്ങുമെന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. അതുപോലെയാണ് ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളും, ചെയ്ത തെറ്റ് തിരുത്തുവാൻ എല്ലാവർക്കും അവസരം കിട്ടിയെന്നു വരില്ല. പക്ഷേ കിട്ടിയാൽ അത് പാഴാക്കാതിരിക്കാൻ നമ്മളോരോരുത്തരും ശ്രമിക്കണമെന്ന് പറഞ്ഞു പോകുന്നുണ്ട് ഈ സിനിമയിലൂടെ സംവിധായകൻ. സ്പെഷ്യൽ ഫീച്ചേഴ്സിൽ സിനിമയുടെ വഴിത്തിരിവുകൾ ആവുന്ന ചില സീനുകളെ കുറിച്ച് അതിൽ അഭിനയിച്ചവരും പിന്നിൽ പ്രവർത്തിച്ചവരും സംസാരിക്കുന്നുണ്ട്.
Verdict: Good

Sunday 15 December 2019

Whiplash (2014) - 107 min

Country: USA
Director: Damien Chazelle
Cast: Miles Teller, J. K. Simmons, Paul Reiser & Melissa Benoist.
Shaffer Conservatory എന്ന സംഗീത കോളേജിലെ ജാസ് വിദ്യാർഥിയാണ് Andrew Neiman. മികച്ച ഡ്രമ്മർ ആയിത്തീരുക എന്നതാണ് നെയ്മാന്റെ ലക്ഷ്യം. കഠിനാധ്വാനം ചെയ്യാൻ നെയ്മാൻ തയ്യാറാണ്, പക്ഷേ അവന് ആവശ്യം നല്ലൊരു അധ്യാപകനെയാണ്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി നെയ്മാൻ പരിശീലനം ചെയ്യുന്നത് ഫ്ലെച്ചർ കാണാൻ ഇടയാകുന്നു.
Andrew : I earned that part.
Terence Fletcher : You never earned anything.
J. K. Simmons പോലെയുള്ള ഒരു നടൻറെ ഒപ്പം അഭിനയിക്കുമ്പോൾ കുറച്ചധികം വിയർക്കേണ്ടിവരും Miles Tellerനെ പോലെയുള്ള ഒരു യുവനടന്. J. K. Simmonsന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരം നേടിക്കൊടുത്ത കഥാപാത്രമാണ് ഫ്ലെച്ചർ. ജാസിനോട് കമ്പം ഉള്ളവർക്ക് Timekeepers എന്ന നാൽപ്പത്തിയഞ്ച് മിനിറ്റുള്ള ഡോക്യുമെൻററി കാണാവുന്നതാണ്, ജാസ് ഇൻസ്ട്രുമെൻസ് വായിക്കുന്ന കുറെ പേർ തങ്ങളുടെ അനുഭവം പറയുന്നുണ്ട് അതിൽ. 2013ൽ ഇതേ പേരിൽ ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു Damien Chazelle, അതിനുശേഷമാണ് സിനിമയാക്കി കളയാമെന്ന് ആശയം ഉണ്ടാകുന്നത്. ആ ഷോർട്ട് ഫിലിമിലും ഫ്ലെച്ചറുടെ വേഷം കൈകാര്യം ചെയ്തത് J. K. Simmons തന്നെയാണ്.
Verdict: Great

Saturday 14 December 2019

Ad Astra (2019) - 122 min

Country: USA
Director: James Gray
Cast: Brad Pitt, Tommy Lee Jones, Ruth Negga & Liv Tyler.
Major Roy McBrideന്റെ വോയിസ് ഓവറോഡ് കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു യാത്രയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് റോയ്, പതിനാറ് വർഷം മുമ്പ് കാണാതായ തൻറെ അച്ഛനെക്കുറിച്ച് ചില വിവരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നു.
അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് കഥയുടെ ഒഴുക്കിനെ നിർണയിക്കുന്നത്. റോയി കേൾക്കുന്ന വാർത്തകൾ നല്ലതോ ചീത്തയോ എന്തുമാകട്ടെ, അതൊന്നും അയാളിൽ വലിയ മാറ്റം ഉണ്ടാകുന്നില്ല. Emotional detachment എന്ന് വിശേഷിപ്പിക്കുന്ന ഒരുതരം അവസ്ഥയിലൂടെയാണ് റോയ് കടന്നുപോകുന്നത്. സിനിമ ബോക്സ് ഓഫീസിൽ പരാജയമാണെന്ന് കേൾക്കുന്നുണ്ട്, വ്യക്തമല്ല അതിനുള്ള ഉത്തരം. ഈ സിനിമയിൽ ഇഷ്ടം തോന്നിയ കാര്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇടയ്ക്ക് സംഭവിക്കുന്ന ചെയിൻ റിയാക്ഷനുകൾ ആണ്. പിന്നെ സിനിമയുടെ വിഷ്വൽസ്, സിനിമാട്ടോഗ്രഫി, ബ്രാഡ് പിറ്റിന്റെ അഭിനയം എല്ലാം നന്നായിരുന്നു. Ad Astra കണ്ടു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ‘Mr. Bean's Holiday’ എന്ന സിനിമയിലെ ഒരു രംഗമാണ്, Willem Dafoeയുടെ സിനിമ തീയറ്ററിൽ ഇരുന്ന് കാണുന്ന കാണികളുടെ അവസ്ഥ പോലെയായിരുന്നു ഈ ചിത്രം വീട്ടിൽ ഇരുന്ന് കണ്ടപ്പോൾ.
Verdict: Average

Sunday 8 December 2019

The Peanut Butter Falcon (2019) - 98 min

Country: USA
Director: Tyler Nilson & Michael Schwartz
Cast: Shia LaBeouf, Dakota Johnson, John Hawkes, Bruce Dern & Zack Gottsagen.
ഒരു റിട്ടയർമെൻറ് ഹോമിൽ നിന്നും ഇരുപത്തി രണ്ട് വയസുകാരനായ സാക് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ജന്മനാ ഡൗൺ സിൻഡ്രോം എന്ന വൈകല്യത്തിന് ഉടമയായ സാകിന്റെ ജീവിതലക്ഷ്യം ഒരു പ്രൊഫഷണൽ റെസ്ലർ ആകണം എന്നതാണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവിടെ നിന്ന് രക്ഷപ്പെടാൻ പറ്റുന്നില്ല സാകിന്. Zack Gottsagen ആണ് സാകായി അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് ജോർജിയയിൽ വച്ച് Shia LaBeoufനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ആ സമയത്ത് Zackന്റെ സൗഹൃദമാണ് അയാളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ഒറ്റപ്പെടലിന്റെ ഒരു കഥ പറയാനുണ്ട് മൂന്നുപേർക്കും. ഈ സിനിമ പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി, ഓരോ നിമിഷവും അത്രയ്ക്കും മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ കണ്ട വിദേശ സിനിമകളിൽ ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ സിനിമയാണ് The Peanut Butter Falcon. പ്രേക്ഷകന്റെ മനസ്സിനെ സ്പർശിക്കുന്ന ചുരുക്കം സിനിമകളിൽ ഒരെണ്ണം തന്നെയാണ് ഈ ചിത്രം.
Verdict: Great

Saturday 7 December 2019

Once Upon a Time In Hollywood (2019) - 160 min

Language: English
Director: Quentin Tarantino
Cast: Leonardo DiCaprio, Brad Pitt, Margot Robbie, Emile Hirsch & Margaret Qualley.
അമ്പതുകളിൽ വെസ്റ്റേൺ ടിവി സീരീസുകളിൽ തിളങ്ങി നിന്ന റിക്ക് ഡാൽട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കുറച്ച് കഷ്ടമാണ്. നല്ല കഥാപാത്രങ്ങൾ ഒന്നും തന്നെ റിക്കിനെ തേടി വരുന്നില്ല, വരുന്നത് ആണെങ്കിലോ സ്പാഗെട്ടി വെസ്റ്റേൺ എന്നറിയപ്പെടുന്ന ഒരുതരം വെസ്റ്റേൺ സിനിമകൾ മാത്രം. റിക്കിന്റെ ഏറ്റവും അടുത്ത സുഹൃത്ത് അദ്ദേഹത്തിൻറെ സ്റ്റണ്ട് ഡബിൾ ആയ ക്ലിഫ് ബൂത്ത്‌ ആണ്.
ചിത്രം നടക്കുന്നത് 1969ലെ ലോസ് ഏഞ്ചൽസിൽ വച്ചാണ്. ഹോളിവുഡിൽ അന്ന് ജീവിച്ചിരുന്ന പ്രമുഖ വ്യക്തികളും റിക്കിനെ പോലെയുള്ള ചില സാങ്കൽപ്പിക കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയാണ് ക്വെന്റിൻ ടാരന്റിനോ ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1969ൽ നടന്ന ഒരു സംഭവത്തെ അതേപടി എടുക്കാതെ, Alternate history അഥവാ ആ സംഭവം ഇങ്ങനെ നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു അവരുടെ അവസ്ഥയെന്ന് കാണിച്ചുതരാൻ ടാരന്റിനോ ശ്രമിച്ചത്. ഇതിനുമുമ്പ് ടാരന്റിനോ ഇങ്ങനെ ചെയ്തത് ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് എന്ന സിനിമയിലാണ്.
അഭിനയത്തിൽ ഡികാപ്രിയോക്ക് തന്നെയാണ് മുൻതൂക്കം പക്ഷേ സ്ക്രീനിൽ ബ്രാഡ് പിറ്റ് നിറഞ്ഞ നിൽക്കുന്നതായി തോന്നി. തീയേറ്ററിൽ നിന്ന് കണ്ടപ്പോൾ അത്ര രസം തോന്നിയില്ല, ടാരന്റിനോ സ്ഥിരം ഫോർമുലയിൽ നിന്നും മാറി ചിന്തിച്ചത് കൊണ്ടാകാം. രണ്ടാം കാഴ്ചയിൽ നന്നായി ഇഷ്ടപ്പെട്ടു ഓരോ ചെറിയ കാര്യങ്ങളും വളരെ തന്മയത്തോടെയാണ് ടാരന്റിനോ അവതരിപ്പിച്ചിരിക്കുന്നത്.
ഏഴ് അഡീഷണൽ സീൻസ് ആണ് സിനിമയ്ക്കൊപ്പം പുതിയതായി ആഡ് ചെയ്തിരിക്കുന്നത്, സത്യം പറഞ്ഞാൽ അത് എല്ലാം സിനിമയിൽ നിന്നും ഒഴിവാക്കിയത് നന്നായി. സിനിമയിൽ കാണിച്ചിരിക്കുന്ന പണ്ടത്തെ കാറുകൾ, വസ്ത്രങ്ങൾ പിന്നെ മറ്റ് പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു ചെറിയ ഡോക്യുമെന്ററികളും ഇതിനോടൊപ്പം ലഭിക്കും.
Verdict: Good

Friday 6 December 2019

The Man from U.N.C.L.E (2015) - 116 min

Country: USA
Director: Guy Ritchie
Cast: Henry Cavill, Armie Hammer, Alicia Vikander & Elizabeth Debicki.
CIA ഏജൻറ് Napoleon Soloയും റഷ്യൻ ഏജൻറ് Illya Kuryakinനും ചില പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ചൊരു മിഷനിൽ പങ്കാളികൾ ആകേണ്ടി വരുന്നു. ഒരുതരത്തിലും ഒത്തുചേർന്ന് പോകാൻ കഴിയാത്ത സ്വഭാവഗുണങ്ങൾ ആണ് രണ്ടുപേർക്കും ഉള്ളത്.
1964ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ടിവി സീരിയൽ നിന്നും പ്രചോദനം കൊണ്ട് Guy Ritchie തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘The Man From U.N.C.L.E’. Napoleon Soloയായി സിനിമയിൽ അഭിനയിച്ചിരിക്കുന്നത് Henry Cavill ആണ്. ഹെൻറി കാവിലിന്റെ നെപ്പോളിയൻ എന്ന കഥാപാത്രത്തെക്കാളും ഇഷ്ടം തോന്നിയത് Armie Hammerന്റെ Illya Kuryakin ആയിരുന്നു. അദ്ദേഹത്തിൻറെ കൗബോയ് വിളി കേൾക്കാൻ തന്നെ നല്ല രസമാണ്. ഒരു പരിധിവരെ അവർ തന്നെയാണ് അവരുടെ സംഘടന രംഗങ്ങൾ അഭിനയിച്ചിരിക്കുന്നത്. എടുത്ത് പറയണ്ടേ വേറൊരു കാര്യം സിനിമയിലെ ബാഗ്രൗണ്ട് സ്കോർ ആണ്, വളരെ മികച്ച നിൽക്കുന്നവയായിരുന്നു എല്ലാം. ഒരു സ്റ്റൈലിഷ് സ്പൈ ചിത്രം കാണാൻ താൽപര്യമുള്ളവർക്ക് സമീപിക്കാം, The Man From U.N.C.L.E നിങ്ങളെ നിരാശപ്പെടുത്തുകയില്ല. സിനിമ ഇറങ്ങിയത് മുതൽ കേൾക്കുന്നതാണ് ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച്, പക്ഷേ ഇതുവരെ വലിയ അനക്കങ്ങൾ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Verdict: Good

Sunday 1 December 2019

The Intern (2015) - 121 min

Country: USA
Director: Nancy Meyers
Cast: Robert De Niro, Anne Hathaway & Rene Russo.
റിട്ടയർമെൻറ് ജീവിതം തനിക്ക് പറഞ്ഞ പണിയല്ലെന്ന് മനസ്സിലാക്കിയ ബെൻ തന്റെ എഴുപതാം വയസ്സിൽ പുതിയ ജോലിക്ക് വേണ്ടി അന്വേഷണം തുടങ്ങുന്നു. ഓൺലൈനിൽ വസ്ത്രം വിൽക്കുന്ന ഒരു കമ്പനിയിൽ ബെൻ ജോലിക്ക് കയറുന്നതോടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം ആരംഭിക്കുന്നു.
വളരെ ചിട്ടയോടെ ജീവിക്കുന്ന ബെൻ എന്ന കഥാപാത്രം ശരിക്കും പറഞ്ഞാൽ ഒരു ഉദാഹരണമാണ്. ഈ കഥാപാത്രത്തോട് ഒരു പ്രത്യേകതരം ഇഷ്ടമാണ്, ചില ചിട്ടകൾ ജീവിതത്തിൽ ഇന്നും പിന്തുടരുന്ന ഒരു വ്യക്തിയാണ് ഞാനും. ഓഷ്യൻസ് സിനിമകളിലെ മോഷണ ശ്രമങ്ങൾ ഓർമ്മിപ്പിക്കുന്ന ഒരു രസകരമായ സീനാണ് ഏറ്റവും ഇഷ്ടം തോന്നിയ സന്ദർഭം. ഈ കഥാപാത്രം റോബർട്ട് ഡി നീറോയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന രീതിയിലാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്, ചിലപ്പോൾ അദ്ദേഹത്തെ മനസ്സിൽ കണ്ട എഴുതിയതാകും. ഈ ഫീൽ ഗുഡ് സിനിമ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒന്നാണ്. എത്ര തവണ വേണമെങ്കിലും കാണാം മടുപ്പ് വരില്ല. ഇതിപ്പോ മൂന്നാം തവണയാണ് ഞാൻ ഈ സിനിമ കാണുന്നത്, റോബർട്ട് ഡി നീറോയുടെ കടുത്ത ഫാൻ ആയതുകൊണ്ടുമാകാം.
Verdict: Good